അദ്ധ്യാപികയെ വിദ്യാർത്ഥികളുടെ മുന്നിൽ കുത്തികൊലപ്പെടുത്തി
ചണ്ഡിഗഡ്: 26കാരിയായ അദ്ധ്യാപികയെ രണ്ടുവർഷമായി പിന്തുടർന്നിരുന്നയാൾ കുത്തികൊലപ്പെടുത്തി. ഫരീദാബാദിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായിരുന്ന സന്ധ്യയാണ് കൊല്ലപ്പെട്ടത്. പ്രതി ഫരീദാബാദിലെ കോട് സ്വദേശിയായ അമിത്തിനെ (21) ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ പേര് പറഞ്ഞ് സന്ധ്യയെ സ്‌കൂളിന്റെ പ്രധാന ഗേറ്റിലേയ്ക്ക് വിളിച്ചുവരുത്തിയതിനുശേഷം അമിത് കുത്തികൊലപ്പെടുത്തുകയായിരുന്നു. സ്‌കൂളിലെ മറ്റ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽവച്ച് 20ലേറെ തവണയാണ് ഇയാൾ യുവതിയെ കുത്തിയത്. കൊലയ്ക്കുപയോഗിച്ച കത്തി വളഞ്ഞുപോയി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപുതന്നെ…