തൃശ്ശൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: യുവാവിനെ കുത്തേറ്റ നിലയിൽ രക്തം വാർന്ന് മരിച്ചതായി കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്.
​തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു.
​പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.​കുടുംബം:​പിതാവ്: അയൂബ്​മാതാവ്: ഹാജറ​ഭാര്യ: ജെസ്സി തൃശ്ശൂർ സ്വദേശി​മകൾ തക്കുടു

Leave a Reply

Your email address will not be published. Required fields are marked *