admin

പേരാമ്പ്രയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു; പരിക്കേറ്റ മകൾ ചികിത്സയിൽ

കോഴിക്കോട്: ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലാണ് സംഭവം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം.   രാഘവന്റെ ഒപ്പമുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.

Read More

പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം നൽകിയതിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എം ജി സർവകലാശാല സിൻഡിക്കേറ്റ്. മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിലാണ് ആർഷോയ്ക്ക് അനധികൃതമായി പ്രവേശനം നൽകിയത്.   മതിയായ അറ്റൻഡൻസ് ഇല്ലാതെയാണ് ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് മുൻ പ്രിൻസിപ്പാൾ പ്രവേശനം നൽകിയത്. ഇക്കാര്യം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയ മുൻ പ്രിൻസിപ്പാളിലെ മുൻ…

Read More

നിയമന തട്ടിപ്പ്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ചുവരുത്തി. പിഎസ്‍സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഗവർണർ സെക്രട്ടറിയോട് തേടി. എന്നാൽ, സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.   പരീക്ഷാക്രമക്കേട് പരാതികളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി മറുപടി നൽകി. പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പിഎസ്‌സി…

Read More

കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി; മൂന്നുപേർ പ്രതികൾ

മലപ്പുറം: കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരു ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. വിദ്യാർത്ഥികളെത്തിയ കാറിൽ നിന്ന് രാസലഹരി കണ്ടെത്തുകയായിരുന്നു.   എക്‌‌സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർത്ഥികൾ കാറിൽ നിന്നിറങ്ങിയോടി. കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിയാക്കി എക്‌‌സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.   അതേസമയം, കേരള പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റ് 10,000 കടന്നു. 9280 കേസുകളിലായി ആകെ അറസ്റ്റ് 10,015 ആയി. ഇതുവരെ 8289.409 ഗ്രാം എംഡിഎംഎയും 1004.784 കിലോഗ്രാം കഞ്ചാവും 2382 കഞ്ചാവ്…

Read More

ശ്രീചിത്ര ഹോമിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടികളെ കിളിമാനൂരിൽ കണ്ടെത്തി

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കിളിമാനൂരുള്ള വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കുട്ടികളെ വഞ്ചിയൂർ പൊലീസ് കണ്ടെത്തിയത്. വിശദമായ മൊഴിയെടുക്കലിന് ശേഷമേ കുട്ടികൾ ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാകുകയുള്ളു. കുട്ടികളെ വൈദ്യപരിശോധനയ്‌ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇന്നലെ വൈകിട്ടോടെയാണ് കിളിമാനൂർ, പേട്ട സ്വദേശിനികളായ പതിനാലും പതിനാറും വയസുള്ള രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയത്. വൈകിട്ട് പുറത്തേക്ക് പോയ പെൺകുട്ടികൾ മടങ്ങിയെത്താത്തിനെ തുടർന്ന് ശ്രീചിത്ര പുവർ ഹോം അധികൃതർ വഞ്ചിയൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

തൃശൂരിലെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു

തൃശൂർ: പേരാമംഗലത്തെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു. തുണിക്കട ഉമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങിയ സ്വർണമാണ് നഷ്ടമായത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. 47 പവനിലധികം സ്വർണമാണ് മോഷണം പോയതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒന്നേമുക്കാലോടെയാണ് കടയിൽ നിന്ന് ഷക്കീറും കുടുംബവും മടങ്ങിയെത്തിയത്. പിന്നാലെയാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് വയലും അതിനപ്പുറത്ത് റെയിൽവേ പാളവുമാണ്….

Read More

മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; കെ​ണി​വെച്ച​യാ​ളെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കും

o_app Homechevron_rightNewschevron_rightKeralachevron_rightമാലൂരിൽ പന്നിക്കെണിയിൽ… Posted On date_range21 Aug 2026 10:41 AM IST Updated On date_range21 Aug 2026 10:41 AM IST മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; കെ​ണി​വെച്ച​യാ​ളെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കും text_fields bookmark_border ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം camera_altമാ​ലൂ​രി​ൽ നിന്ന് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി​യ പു​ലി By പി. ​മ​നൂ​പ് മാ​ലൂ​ർ: മാ​ലൂ​ർ കെ.​പി.​ആ​ർ ന​ഗ​ർ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ​ന്നി​ക്കെ​ണി കു​രു​ക്കി​ൽ പു​ലി കു​ടു​ങ്ങി. മ​യ​ക്കു​വെ​ടി​വ​ച്ച്…

Read More

വന്ദേമാതരം ചർച്ച ചെയ്യുന്നതിന് പകരം ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കൂ’; വിമർശനവുമായി മായാവതി

ലക്നൗ: ദേശീയ ഗാനമായ വന്ദേമാതരം പൂർണമായി ആലപിക്കണമോ ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതിയോ എന്നതിനെച്ചൊല്ലി രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ ശരിയായ പ്രവണതയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഇത്തരം വൈകാരിക വിവാദങ്ങൾക്ക് പിന്നാലെ പോകാതെ, യുവാക്കളുടെ തൊഴിലില്ലായ്മ ഉൾപ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും രാഷ്ട്രീയ പാർട്ടികളോടും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ നിയമം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ലെന്ന് എക്സിൽ (ട്വിറ്റർ)…

Read More

നിലമ്പൂരിൽ കണ്ടെത്തിയ നന്നങ്ങാടികൾക്ക് 2000 വർഷത്തെ പഴക്കം

നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഇരുൾക്കുന്ന് വനഭാഗത്തുനിന്നും കണ്ടെടുത്ത നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിയിൽനിന്നുള്ള ഗവേഷകരാണ് പഠനത്തിന് എത്തിയത്. വി.ബി- ജി റാംജി പദ്ധതി പ്രകാരം ഇരുൾക്കുന്ന് വനഭാഗത്ത് മഴക്കുഴി നിർമാണം നടത്തുന്ന തൊഴിലാളികളാണ് ഞായറാഴ്ച നന്നങ്ങാടികൾ കണ്ടത്. നിലമ്പൂർ കോവിലകം നിക്ഷിപ്ത വനഭൂമിയുടെ ഭാഗമാണിത്. മഹാശിലായുഗ കാലഘട്ടത്തിലുള്ളതെന്ന് കരുതുന്നതായിരുന്നു നന്നങ്ങാടികൾ. കൂടുതൽ പഠനങ്ങൾക്കായി നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ വിവരം ഗവേഷകരെ അറിയിക്കുകയായിരുന്നു. അടുത്തായി മൂന്ന് നന്നങ്ങാടികളാണ്…

Read More

മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചാൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും

ന്യൂഡൽഹി: രാജ്യത്ത് മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർശന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. മാലിന്യം സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിക്കുന്ന വൻകിട മാളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, വാണിജ്യ സമുച്ചയങ്ങൾ, വലിയ റെസിഡൻഷ്യൽ സൊസൈറ്റികൾ തുടങ്ങിയ വൻകിട മാലിന്യ ഉത്പാദകരുടെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ രാജ്യത്തുടനീളമുള്ള ജില്ലാ കലക്ടർമാരോട് സുപ്രീം കോടതി നിർദേശിച്ചു. ആറാഴ്ചക്കുള്ളിൽ അതത് അധികാരപരിധിയിലെ ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്താൻ കോടതി കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എസ്.വി.എൻ…

Read More