ലോക്‌സഭാ സ്പീക്കറെ സന്ദർശിച്ച് യുഎഇ പ്രതിനിധിസംഘം

ന്യൂഡൽഹി∙ യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധിസംഘം പാർലമെന്റ് ഹൗസിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ചു. പരസ്പര വിശ്വാസവും പൊതുതാൽപര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യുഎഇ ശാശ്വത പങ്കാളിത്തത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഓം ബിർല പ്രതിനിധിസംഘത്തെ സ്വാഗതം ചെയ്തു.

‘പരസ്പര വിശ്വാസം, പൊതുതാൽപര്യങ്ങൾ, അടുത്ത സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തവും ദൃഢവുമായ പങ്കാളിത്തമാണ് ഈ കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രതിബദ്ധതയും ഇത് വീണ്ടും ഉറപ്പിച്ചു’– ഓം ബിർല പറഞ്ഞു.

ഇന്ത്യയിലെ പുതിയ യുഎഇ സ്ഥാനപതി അബ്ദുള്ള അൽ നുഐമി, അബുദാബി ചേംബർ ബോർഡ് അംഗവും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി എന്നിവരും സംബന്ധിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തന രീതികളും സ്പീക്കർ പ്രതിനിധികൾക്ക് വിവരിച്ചു നൽകി.

Leave a Reply

Your email address will not be published. Required fields are marked *