നിയമന തട്ടിപ്പ്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ചുവരുത്തി. പിഎസ്‍സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഗവർണർ സെക്രട്ടറിയോട് തേടി. എന്നാൽ, സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.

 

പരീക്ഷാക്രമക്കേട് പരാതികളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി മറുപടി നൽകി. പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പിഎസ്‌സി ആഭ്യന്തര ഇന്റലിജൻസ് അന്വേഷിച്ച് നടപടിയെടുക്കാറുണ്ടെന്നും സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *