admin

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ…

Read More

കൂടുതൽ വിദ്യാർഥിനികളുടെ ഫോട്ടോ മോർഫ് ചെയ്തതായി പരാതി; എംബിബിഎസ് വിദ്യാർഥിക്കെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സഹപാഠികളുടെയും സീനിയർ വിദ്യാർഥിനികളുടെയും ഫോട്ടോ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് വയനാട് സ്വദേശിയായ ഏബൽ അഗസ്റ്റിൻ. ആദ്യമെടുത്ത കേസിൽ പ്രതിയായ ഏബലിന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് വിദ്യാർഥികൾ പ്രതിഷേധവുമവയി പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെയാണ് അറസ്റ്റിലേക്കും കടുത്ത വകുപ്പുകൾ ചുമത്തുന്നതിലേക്കും പൊലീസ്…

Read More

സ്ത്രീകളെ സ്വയംപര്യാപ്തരാക്കൽ സർക്കാറിന്‍റെ പ്രധാന ലക്ഷ്യം -മുഖ്യമന്ത്രി

പള്ളുരുത്തി : സംസ്ഥാനത്തെ സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയും സ്വയംപര്യാപ്തരാക്കുക എന്നതിനാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ സംസ്ഥാന സർക്കാറിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര -2026’ പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയുടെയും പ്രാഥമികവും അന്തിമവുമായ ഇരകൾ സ്ത്രീകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാറിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി…

Read More

ബംഗാളിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു

കൊൽക്കത്ത: ബംഗാളിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാന്‍ഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. ക്യാമ്പിനുള്ളിൽ കസ്റ്റഡിയിലായിരുന്നു കോൺസ്റ്റബിൾ ശുവകുമാർ മിശ്ര തോക്ക് തട്ടിയെടുത്ത് മൂന്ന് ജവാന്മാർക്ക് നേരെ വെടിയുതിർത്തു. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നരയോടെയാണ് സംഭവം. പ്രതി ശിവകുമാർ മിശ്ര കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നിരുന്നാലും കൊലപാതകത്തിന്‍റെ കാരണം…

Read More

അസമിൽ വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചു; ആകെ മരിച്ചവർ 47 ആയി

അസം: വെള്ളപ്പൊക്കത്തിൽ ആറ് പേർ കൂടി മരിച്ചതോടെ അസമിൽ മഴദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 47 ആയി. കനത്ത മഴയെ തുടർന്ന് ഗുവാഹത്തിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പതിനൊന്ന് ജില്ലകളിലായി ആറ് ലക്ഷത്തിലധികം പേരാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായത്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി(എ.എസ്.ഡി.എം.എ)യാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികൾ ഉൾപ്പടെ പത്ത് പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ശിവസാഗർ, ജോർഹട്ട് ജില്ലകളിൽ മൂന്ന് പേരും ചാരൈഡിയോ ജില്ലയിൽ…

Read More

കർശന നടപടി സ്വീകരിക്കുമെന്ന് അർധരാത്രി മോദിയുടെ വിഡിയോ; മണിക്കൂറിനുള്ളിൽ മറുപടിയുമായി രാഹുൽഗാന്ധി

ന്യുഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച ചർച്ച ചെയ്യുമെന്ന് വിഡിയോ സന്ദേശം പുറത്ത് വിട്ട് നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി 11.52നാണ് വിഡിയോ പുറത്ത് വന്നത്. മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ നിയമനിർമാണം പാർലമെന്‍റിൽ പാസാക്കിയെടുക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്നുമാണ് മോദി‍യുടെ വാഗ്ദാനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും…

Read More

നാമം എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകൾക്ക് ആദരം

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ നാമം (നോർത്ത് അമേരിക്കൻ മലയാളീസ് ആൻഡ് അസോസിയേറ്റഡ് മെംബേർസ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്സലൻസ് അവാർഡ് ഗാലാ ഞായറാഴ്ച, ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക്, ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടക്കും. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്‌കാര ജേതാക്കളുടെ വിവരങ്ങളും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നാമം ഭാരവാഹികൾ വിശദീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബ് ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ്…

Read More

മേഘാലയ ഹണിമൂൺ കൊലപാതകം; മുഖ്യപ്രതി സോനം രഘുവംശിയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ഭോപ്പാൽ: മേഘാലയയിൽ മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സോനം രഘുവംശിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത്. മേഘാലയ സർക്കാരിന്റെ അപ്പീൽ പരിഗണിച്ച എംഎം സുന്ദരേശ്, പി ബി വരാലേ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. നേരത്തെ ഏപ്രിലിൽ ഷില്ലോങ് വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജൂൺ അവസാനത്തോടെ മേഘാലയ ഹൈക്കോടതിയും ഈ ജാമ്യം ശരിവച്ചിരുന്നു. ഇതിനെതിരെയാണ് മേഘാലയ സർക്കാർ…

Read More

നിർബന്ധിത തൊഴിലി’നെതിരെ പുതിയ താരിഫുകളുമായി ട്രംപ്: 60 രാജ്യങ്ങൾക്ക് മേൽ ഇരട്ട അക്ക നികുതി

വാഷിങ്ടൺ: അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് ഏറ്റ തിരിച്ചടിക്ക് പിന്നാലെ, രാജ്യത്തിന്റെ വ്യാപാര നയങ്ങൾ കർശനമാക്കിക്കൊണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ഇരട്ടയക്ക താരിഫുകൾ പ്രഖ്യാപിച്ചു. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികളായ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് യു.എസ് പുതിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇതുവഴി അമേരിക്കയുടെ ആകെ ഇറക്കുമതിയുടെ 99 ശതമാനവും പുതിയ നികുതിയുടെ പരിധിയിൽ വരും. തടവുകാരെക്കൊണ്ടോ…

Read More

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; എട്ട് പേർക്ക് പരിക്ക്

ബംഗളൂരു: ബൊമ്മസാന്ദ്രയിലെ പി.ജി ഹോസ്റ്റലിൽ വ്യാഴാഴ്ച പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് തീപിടുത്തമുണ്ടായി. പശ്ചിമ ബംഗാളിൽ നിന്നുള്ള എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു . സായ് പി.ജിയുടെ രണ്ടാം നിലയിൽ രാവിലെ ആറരയോടെയാണ് സംഭവം. എം എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഒമ്പത് തൊഴിലാളികളാണ് മുറിയിൽ താമസിച്ചിരുന്നത്. ദേബാസിസ് ഹാൽദർ, ദേബാസിസ് മാലിക്, സുബ്രത ബേര, ഹിസ്ബുൾ റഹ്മാൻ, സൗരവ് ചൗധരി, സന്തൻ റേ, സയ്യിദ് അലാഹുദ്ദീൻ, ദിസ്‌വാനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ആറ് പേർക്ക് 60 ശതമാനത്തിലധികം…

Read More