admin

പാകംചെയ്‌തു നൽകിയ മീൻ ഫ്രൈയ്‌ക്ക് രുചിയില്ല; കൊല്ലം സ്വദേശിയായ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ച്‌ ഹോട്ടലുടമ

കൊച്ചി: പാകംചെയ്‌തുനൽകിയ ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. അങ്കമാലിയിലെ മീൻ വിലാസം ഹോട്ടലിന്റെ ഉടമകളിലൊരാളായ മുഹമ്മദ് ഉബൈസാണ് ജീവനക്കാരനെ കത്തികൊണ്ട് വെട്ടിയത്. ഹോട്ടലിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. കൈയിൽ വെട്ടേറ്റ റിയാസ് ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉബൈസ് മീൻ ഫ്രൈയ്‌ക്ക് രുചിയില്ലെന്നും ഉപ്പ് കുറവാണെന്നും പറഞ്ഞ് റിയാസിനെ ചോദ്യംചെയ്‌തു. ഹോട്ടലിലെ ഫ്രീസർ തകരാറിലായതിനാലാണെന്നും ഇതുവരെ നന്നാക്കിയിട്ടില്ലെന്നും റിയാസ് മറുപടി…

Read More

മലയാളികളുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ അന്തരീക്ഷം മാറും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (21/07/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രത നിർദേശം….

Read More

99 എണ്ണം ചോദിച്ചപ്പോൾ അമേരിക്ക ആകെ നൽകിയത് ആറെണ്ണം; സ്വന്തം എഞ്ചിൻ നിർമിക്കാൻ 43 വർഷം മുൻപത്തെ ആയുധം പുറത്തെടുത്ത് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന യുദ്ധ വിമാനങ്ങളിൽ സ്വന്തം എഞ്ചിൻ വേണമെന്ന ദൃഢനിശ്ചയം ഒടുവിൽ വിജയത്തോട് അടുക്കുന്നു. 43 വർഷം മുമ്പ് രൂപം കൊടുക്കുകയും പലവട്ടം പരാജയപ്പെടുകയും ചെയ്ത കാവേരി 2.0 പദ്ധതിയാണ് സഫലമാവുന്നത്. 70 ശതമാനത്തോളം പൂർത്തിയായ എഞ്ചിൻ ആഫ്റ്റർ ബർണർ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.1983ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വിജയിച്ചാൽ 2030ൽ തദ്ദേശീയ തേജസ് യുദ്ധവിമാനങ്ങൾ കാവേരി എഞ്ചിന്റെ കരുത്തിൽ പറക്കും. റൺവേയിൽ നിന്ന് കുതിച്ചുയരാനുള്ള ‘തള്ളൽ” (ത്രസ്റ്റ്) നൽകുന്നതിൽ പരാജയപ്പെട്ടതോടെ 2008ൽ പദ്ധതി മരവിപ്പിച്ചിരുന്നു. 49…

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ജനപ്രതിനിധികളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ ജനപ്രതിനിധികൾ യുവാക്കളെ നേരിൽകണ്ട് അവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. ‘മംഗൾ മിലൻ’ എന്ന് പേരിട്ടിരിക്കുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അവർക്ക് ഉറപ്പ് നൽകണമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകളെക്കുറിച്ച്…

Read More

സിക്കിമിൽ തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിൽ; കാണാതായവരിൽ മലയാളിയും, രക്ഷാപ്രവർത്തനം ദുഷ്‌കരം

ഗാങ്‌ടോക്: സിക്കിമിലെ തെക്കൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കൊല്ലപ്പെട്ടു. മലയാളിയടക്കം നിരവധിപേരെ കാണാതായതായാണ് വിവരം. കോട്ടയം സ്വദേശിയായ എൻഎച്ച്പിസി സീനിയർ മാനേജർ അനീഷ് മോഹനെയാണ് കാണാതായത്. ശാസ്‌ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് ജിയോളജിസ്റ്റായ അനീഷ്. 18ലധികം ആളുകൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും സുരക്ഷാനടപടികളും പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട 12പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തെക്കൻ സിക്കിമിലെ സമർഡുങ് ടണലിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ തുരങ്കത്തിന്റെ പ്രവേശനകവാടം…

Read More

പാകിസ്ഥാനിൽ എച്ച് ഐ വി രോഗവ്യാപനം; 200 ശതമാനം വർദ്ധനവ്, ഉത്തരമില്ലാതെ ആശുപത്രികൾ

ഇസ്‌ലാമാബാദ്: എച്ച് ഐ വി ബാധയുടെ പിടിയിലമർന്നിരിക്കുകയാണ് പാകിസ്ഥാൻ ജനതയെന്ന് റിപ്പോർട്ടുകൾ. 130 പേർക്കാണ് രാജ്യത്ത് അടുത്തിടെ എച്ച് ഐ വി സ്ഥിരീകരിച്ചത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. പാക് നഗരമായ കറാച്ചിയിലെ സർക്കാർ ആശുപത്രിയുടെ അലംഭാവമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സിന്ധ് എംപ്ളോയീസ് സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷന്റെ പ്രവർത്തനത്തിലുള്ള കുൽസും ഭായ് വാലിക (കെബിവി) ആശുപത്രിയിലാണ് രോഗബാധ ആദ്യമുണ്ടായത്. അണുബാധ തടയൽ പ്രോട്ടോക്കോളുകളിലെ ഗുരുതരമായ വീഴ്ചകൾ, സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തമായ ഉപയോഗം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിറിഞ്ചുകളുടെ…

Read More

ഇന്നുമുതൽ ഓഫ്‌ലെെൻ; സംസ്ഥാനത്ത് ഓൺലെെൻ ടാക്സി,​ കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലെെൻ ടാക്സി,​ കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ന്യായമായ നിരക്ക് പരിഷ്‌കരണം,​ ബൈക്ക് ടാക്സി അവസാനിപ്പിക്കൽ,​ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം തുടങ്ങിയ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കാറുകൾ കൂട്ടത്തോടെ ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഓഫ്‌ലെെൻ ആക്കി. ഇതോടെ ഊബർ,​ഓല,​ റാപ്പിഡോ,​ കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ ഓഫ്‌ലൈനായി. ഇത് ഓൺലെെൻ ക്യാബുകളെ ആശ്രയിക്കുന്ന നിരവധി പേർ പ്രതിസന്ധിയിലാക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 33ഓളം ഓൺലെെൻ ടാക്സി…

Read More

കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം; ബന്ധുവായ 22കാരൻ പിടിയിൽ

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ബന്ധു കസ്റ്റഡിയിൽ. പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവാണ് (38) കൊല്ലപ്പെട്ടത്. കേസിൽ കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22കാരനാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജുവും ബന്ധുക്കളും ചേർന്നായിരുന്നു ബലമായി ആശുപത്രിയിൽ കൊണ്ടുപോയത്. ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ കയ്യിലെ പരിക്കും സിസിടിവി ദൃശ്യങ്ങളുമാണ് നിർണായകമായത്. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും…

Read More

തൊട്ടാല്‍ പോക്കറ്റില്‍ പണം നിറയും, കേരളത്തില്‍ തെങ്ങ് കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

കോട്ടയം : ജില്ലയില്‍ തേങ്ങയ്ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും മികച്ച വില ലഭിച്ച് തുടങ്ങിയതോടെ തെങ്ങ് കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ തിരിയുന്നു. ഇതോടെ തെങ്ങിന്‍ തൈകള്‍ക്കും ഡിമാന്‍ഡേറി. കൃഷിഭവനുകളിലും സ്വകാര്യ നഴ്സറികളിലും തൈകള്‍ തേടിയെത്തുന്നവരേറിയതോടെ പല സ്ഥലങ്ങളിലും തൈകളുടെ ലഭ്യത പരിമിതമായി. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലും ദിവസേന നിരവധി കര്‍ഷകരാണ് തെങ്ങിന്‍തൈകള്‍ വാങ്ങാനെത്തുന്നത്. കുറ്റ്യാടി, കുള്ളന്‍, ഹൈബ്രിഡ് ഇനങ്ങളിലുള്ള തൈകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. സംസ്ഥാനത്തെ കൃഷിഭവനുകളില്‍ നിന്ന് 17,648 തൈകള്‍ വിതരണം ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ കൃഷിഭവനുകളില്‍ വിതരണത്തിനായി എത്തിച്ചിരുന്ന…

Read More

ഒന്നിന് നല്‍കണം 15 മുതല്‍ 16ന് മുകളിലേക്ക് വരെ; ഈ ഇനം മുട്ടകള്‍ക്ക് മുട്ടന്‍ വില

കൊല്ലം: സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റ് താളംതെറ്റിച്ച് മുട്ടവിലയും കുതിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പടെ ഒഴിച്ചുകൂടാനാവാത്ത മുട്ടയുടെ മൊത്തവ്യാപാര വിലയിലുണ്ടായ വര്‍ദ്ധനവ് ചില്ലറ വിപണിയിലെത്തിയപ്പോള്‍ സാധാരണക്കാരന് താങ്ങാനാകുന്നില്ല. താറാവ് മുട്ടയ്ക്കാണ് റെക്കാര്‍ഡ് വില വര്‍ദ്ധന. കഴിഞ്ഞ ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് താറാവ് മുട്ടയുടെ മൊത്ത വില 15 രൂപയാണ്. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ 16 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാരാകട്ടെ ഒന്നര രൂപയോളം അധികം ഈടാക്കി 16.50 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 13 രൂപയായിരുന്ന താറാവ് മുട്ടയ്ക്കാണ്…

Read More