സുഗതന് നാളെ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ; സംസ്ഥാന ചരിത്രത്തിൽ ഇതാദ്യം
തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ. ഇതിനാവശ്യമായ സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി 20 വാർഡ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. അവരിലൊരാളായ സുഗതന് കോടതി നൽകിയ കാലാവധി അവസാനിക്കുന്നതിന് മുമ്പ്…