യുഎസ് ഉദ്യോഗസ്ഥരെ ചൈന ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തു; നിരവധി വെബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു

വാഷിംഗ്ടണ്‍: തൊഴില്‍ വെബ്സെറ്റുകളുടെ മറവില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, നിരവധി വൈബ്സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് ഏജന്റുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡസനിലധികം വെബ്‌സൈറ്റുകളാണ് പൂട്ടിയത്.വ്യാജ കണ്‍സള്‍ട്ടിംഗ് കമ്പനികളുടെ മറവില്‍ യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ഈ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി എഫ് ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പണം നല്‍കി കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നും എഫ് ബി ഐ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിനെതിരായ നടപടിക്ക് സിപിഐഎം. നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈമാസം 15 ന് ചേരും. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍. പദ്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. കഴിഞ്ഞ ആഴ്ചയാണ് പദ്മകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയത്.പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.പത്മകുമാറിനെ ഇതുവരെ പൂര്‍ണമായി…

Read More

‘വനംമന്ത്രിക്ക് വിവരമില്ല, മനുഷ്യജീവന് പാരയായാല്‍ വന്യജീവികളെ കൊല്ലണം, ഞങ്ങള്‍ പണ്ടേ ചെയ്യാറുണ്ട്’

മൂന്നാര്‍: മനുഷ്യജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം എം മണി. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കാത്ത പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും മണി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിന് ഒറ്റമൂലി ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു എം എം മണി. ‘മനുഷ്യജീവന് പാരയായി നില്‍ക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക തന്നെ വേണം. ഒരു വഴിയുമില്ലെങ്കില്‍ അവയെ കൊന്നുകളയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഹൈറേഞ്ച് മേഖലയില്‍ തങ്ങള്‍…

Read More

കെഎസ്ആര്‍ടിസി സൗജന്യ യാത്ര; ബസുകളില്‍ സ്റ്റിക്കര്‍ പതിക്കും

തിരുവനന്തപുരം: സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനമായി. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായതിലാണ് സ്റ്റിക്കര്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല. പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് വിവരം.തിങ്കളാഴ്ച രാവിലെ 8.30ന് തമ്പാനൂരില്‍ നിന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവര്‍ ഉദ്ഘാടന…

Read More

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്ക്. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് 30കാരനായ വെള്ളിങ്കിരിക്ക് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. യാത്രക്കാരിയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  …

Read More

ഇറാനെതിരെ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് പൂര്‍ണമായി അടച്ചു

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. സൗത്ത് പാര്‍സിലെ പെട്രോ കെമിക്കല്‍ പ്ലാന്റ് തകര്‍ത്തു. യുഎസ് സൈനിക ഹെലികോപ്റ്റര്‍ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗണ്‍. ആവശ്യമെങ്കില്‍ ബോംബുകള്‍ ഉപയോഗിച്ചാകും ഇനി ചര്‍ച്ചയെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാന്‍ സൈന്യം.ബോംബാക്രമണം നിര്‍ത്തണമെന്ന് ഇറാനിയന്‍ പ്രതിനിധികള്‍ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും…

Read More

‘എൻ്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക മാത്രം; ഇന്ത്യ അഴിമതിയില്‍ നിന്ന് മുക്തമായി; കോണ്‍ഗ്രസിൻ്റെ കാലത്ത് ദുര്‍ഭരണവും അനീതിയും’; പ്രധാനമന്ത്രി

ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. തനിക്കൊപ്പം നിന്ന് എല്ലാവര്‍ക്കും താന്‍ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം തങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് കഴിഞ്ഞത് അഭിമാനകരമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 25…

Read More

60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പ്: ഇടിവെട്ടാകാന്‍ ഇംഗ്ലണ്ട്

1966ലാണ് ആദ്യമായും അവസാനമായും ഇംഗ്‌ളണ്ട് ലോകകപ്പ് ഫുട്ബാള്‍ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ലോകോത്തരതാരങ്ങള്‍ നിരവധിയുണ്ടായെങ്കിലും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാള്‍ ലീഗിന്റെ അധിപരാണെങ്കിലും ലോകകപ്പ് ഇംഗ്‌ളണ്ടിലേക്ക് എത്തിയിട്ടില്ല. 60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അന്ത്യം കുറിക്കാനാണ് ഹാരി കേനിന്റെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ട് പടയ്ക്കിറങ്ങുന്നത്. ലോക ഫുട്‌ബോളിലെ ഏറ്റവും സമ്പന്നമായ ആക്രമണനിരകളിലൊന്നും യുവപ്രതിഭകളാല്‍ നിറഞ്ഞ സ്‌ക്വാഡും കൈവശമുള്ള ഇംഗ്ലണ്ട് ഈ തവണ യഥാര്‍ത്ഥ കിരീടസാധ്യതക്കാരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പ് ഫൈനലുകളില്‍പരാജയപ്പെട്ടതിന്റെ വേദന ഇംഗ്ലണ്ടിനെ…

Read More

ആ പൊട്ടിത്തെറിയില്‍ ലോഞ്ച്പാഡ് തകര്‍ന്നു, പുനര്‍നിര്‍മിക്കണം – വെളിപ്പെടുത്തി ബ്ലൂ ഒറിജിന്‍

മെയ് 28 നാണ് അമേരിക്കന്‍ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഫ്ലോറിഡയിലെ കേപ്പ് കനവറലിലിലെ ലോഞ്ച് കോംപ്ലക്സ് 36-ല്‍ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെയാണ് സ്‌ഫോടനം നടന്നത്. ആളപായമൊന്നുമുണ്ടായില്ല. എന്നാല്‍ ലോഞ്ച് കോംപ്ലക്‌സിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമായി ഉപയോഗിക്കാനിരുന്ന റോക്കറ്റാണ് ന്യൂ ഗ്ലെന്‍. ആര്‍ട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പൊട്ടിത്തെറിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്….

Read More

സംഘാടകരുടെ വീഴ്ച; മെസ്സിയടക്കമുള്ള അര്‍ജന്റീന ടീം അംഗങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു

അലബാമ (യുഎസ്എ): ഫിഫ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സംഘാടകര്‍ക്ക് സംഭവിച്ച അബദ്ധം കാരണം ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു. വലിയ സുരക്ഷാ പിഴവാണ് സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്.മത്സരത്തിന്റെ ടീം ഷീറ്റിലെ വിവരങ്ങള്‍ മറയ്ക്കാന്‍ സംഘാടകര്‍ മറന്നതിനാല്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ പരസ്യമായി. ഐസ്ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം.കിക്കോഫിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും നല്‍കുന്ന ടീം ലിസ്റ്റില്‍…

Read More