വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെയാണ് വി ജോയ് ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന് നല്‍കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോയിയെ തിരികെ കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വി ശിവന്‍കുട്ടി, ഡി.കെ മുരളി, കെ എസ് സുനില്‍കുമാര്‍ എന്നിവരും ജില്ലാ സെക്രട്ടറി ആകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ജോയിക്കൊപ്പമായിരുന്നു.അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി…

Read More

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി:നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജാണ് പിന്മാറിയിരിക്കുന്നത്. മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ എത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും…

Read More

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകന്‍ മനോജിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയരുന്നു.’ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.തമിഴ് സിനിമയുടെ ഗതി മാറ്റിക്കുറിച്ച മാന്ത്രികനായിരുന്നു ഭാരതിരാജ. ഗ്രാമീണ ജീവിതത്തിന്റെ…

Read More

‘ജനങ്ങളെ കേള്‍ക്കാന്‍ സിപിഐഎം’; 79947 77168 എന്ന വാട്‌സാപ്പ് നമ്പറില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം; എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും

ജനങ്ങളെ കേള്‍ക്കാന്‍ സിപിഐഎം. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടാന്‍ തീരുമാനം. വാട്‌സാപ്പിലൂടെയും മെയില്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിപ്രായം അറിയിക്കാം. വര്‍ത്തമാനകാലത്തിന്റെ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് എങ്ങനെ മുന്നോട്ടു പോകാമെന്ന് ചര്‍ച്ചചെയ്യും.പുതുവഴികള്‍ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ ജിമെയില്‍ സംവിധാനം ഏര്‍പ്പെടുത്തി.puthuvazhikal@gmail.com എന്ന ഐഡിയിലും 79947 77168 എന്ന വാട്‌സാപ്പ് നമ്പറിലും അഭിപ്രായങ്ങള്‍ അറിയിക്കാം.ഇങ്ങനെ ഒരു പരാജയം കേരളത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല.സംസ്ഥാന കമ്മിറ്റിക്ക് തോല്‍വി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല….

Read More

തൃണമൂലിന് തിരിച്ചടി; സുകേന്ദു ശേഖര്‍ റോയ് രാജ്യസഭാംഗത്വവും പാര്‍ട്ടി പദവികളും രാജിവെച്ചു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. പാര്‍ട്ടിക്കും മമതാ ബാനര്‍ജിക്കും പാര്‍ലമെന്റില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുകേന്ദു ശേഖര്‍ റോയ് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എം.എല്‍.എമാര്‍ ഉയര്‍ത്തിയ വിമത നീക്കത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെയാണ് സുകേന്ദുവിന്റെ അപ്രതീക്ഷിത രാജി. തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം…

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍…

Read More

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ മഴ കനത്തേക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്….

Read More

നടിയെ ആക്രമിച്ച കേസ്; അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നും അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. ഹര്‍ജി വിശദമായി കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.  

Read More

‘സലിം കുമാര്‍ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വിഡി സതീശന്‍

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. പൊതുദര്‍ശനം നടക്കുന്ന പറവൂര്‍ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടതെന്നും സലിംകുമാര്‍ അതുല്യപ്രതിഭയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സംഘര്‍ഷനിര്‍ഭരമായ സാഹചര്യങ്ങളിലും മലയാളികളെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാന്‍ കഴിവുള്ള നര്‍മ ബോധമുള്ള കലകാരനായിരുന്നു അദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഹാസ്യ നടന്‍ മാത്രമല്ല, അതിനേക്കാന്‍ വലിയ നടനാണെന്ന് അദേഹം തെളിയിച്ചിട്ടുണ്ട്. മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണ് സലിംകുമാര്‍. മലയാളിക്ക് എന്ന് പറഞ്ഞാല്‍ അതില്‍…

Read More

ഇനി കൂളായി പണിയെടുക്കാം; ട്രാഫിക് പൊലീസുകാര്‍ക്ക് ആശ്വാസമാകുന്ന എസി ഹെല്‍മറ്റ് എത്തി

ബംഗളൂരു: കൊടുംചൂടില്‍ പണിയെടുത്ത് നട്ടംതിരിയുന്ന കര്‍ണാടകയിലെ ട്രാഫിക് പൊലീസുകാര്‍ക്ക് ആശ്വാസമായി എസി ഹെല്‍മറ്റുകള്‍ എത്തി. ചൂട് വര്‍ദ്ധിക്കുന്നതുമൂലം ട്രാഫിക് പൊലീസുകാര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 20 എസി ഹെല്‍മെറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. സി 40 സിറ്റീസ്, ഹസിരുദല, സെന്‍സിംഗ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ബംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ ഹെല്‍മറ്റുകള്‍ വിതരണം ചെയ്തത്.ഫുള്‍ ചാര്‍ജില്‍ എട്ട് മണിക്കൂര്‍വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എസി ഹെല്‍മറ്റിന്റെ ഭാരം 850 ഗ്രാമാണ്. എസിയിലെ താപനില ആവശ്യത്തിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം….

Read More