ഗാസയിൽ വെടിനിർത്തൽ; ഇസ്രയേൽ ഘട്ടംഘട്ടമായി പിൻവാങ്ങും: സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

വാഷ്ങ്ടൺ​: ഗാസയിൽ ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും പൂർണമായി നിരായുധീകരിക്കാനുള്ള കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചരിത്രപരമായ സമാധാന കരാറാണ് ലക്ഷ്യമെന്നും അത് സാധ്യമാകുന്ന മുറയ്ക്ക് ഇസ്രയേൽ സേനയെ ​ഗാസയിൽ നിന്നും ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇതിന് ശേഷം പുതിയ പലസ്തീൻ സർക്കാർ രൂപീകരിക്കും. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഗാസയിലെ യുദ്ധാനന്തര ഭരണം, ​ഗാസയുടെ പുനർനിർമാണം, ശാന്തവും സ്ഥിരവുമായ അന്തരീക്ഷം തിരികെയെത്തിക്കൽ എന്നിവ ലക്ഷ്യമിട്ട്…

Read More

സഭയെ അവഹേളിച്ചു, അപകീർത്തികരമായ പരാമർശം നടത്തി; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നും സഭയുടെ നടപടിച്ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭാംഗത്തിന്റെ പ്രത്യോകവകാശം ലംഘിക്കുകയും ലോക്‌സഭയെ അവഹേളിക്കുകയും സഭാദ്ധ്യക്ഷന്റെ അധികാരത്തെ പൂർണമായും അവഗണിക്കുകയും ചെയ്തതായി നോട്ടീസിൽ ആരോപിക്കുന്നു. പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെ കുറിച്ചുള്ള…

Read More

കൊച്ചിയിൽ നാളെ മുതൽ ഊബ‌ർ സേവനം ഇല്ല,​ സർവീസുകൾ ബഹിഷ്കരിച്ച് ഡ്രൈവർമാർ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിക്കുന്നു. നാളെ മുതൽ ഊബ‌ർ സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഹരിക്കുന്നതിനായി ഇന്ന് ഇരുകൂട്ടരും ചർച്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു. ചർച്ചയ്ക്കായി ടാക്സി ഡ്രൈവർമാർ എത്തിയപ്പോൾ ഊബർ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചുവരുത്തി അവഹേളിച്ചതിനെതിരെയാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾ അനുവദിച്ച് തരാൻ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ച് കളിക്കുന്നതെന്നാണ് ഡ്രൈവർമാരുടെ ആരോപണം.

Read More

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസ്: 37.59 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസിൽ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. താൽക്കാലികമായാണ് നടപടി. 37.59 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഇഡി റവന്യൂ അധികൃതർക്ക് കൈമാറി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സൊസൈ​റ്റി മുൻ പ്രസിഡന്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികൾ. ഇതിൽ എ ആർ ഗോപിനാഥൻ മരണപ്പെട്ടിരുന്നു. ബിഎസ്എൻഎൽ…

Read More

‘നിങ്ങളെ പൊട്ടനെന്ന് പോലും വിളിക്കാൻ പറ്റില്ല, അപ്പൂപ്പന്റെ പ്രായമുണ്ട്’; ടി ജി മോഹൻദാസ് വിഷം തുപ്പുന്ന മനുഷ്യനെന്ന് രഞ്ജിനി

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ര‌ഞ്ജിനി പങ്കെടുക്കുകയും ഐക്യദാഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമരത്തെ തുടർന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചൊഴിയുകയും വിദ്യാർത്ഥികളുടെ എല്ലാ ആവശ്യവും നിറവേറ്റാമെന്ന വാഗ്ദാനം സർക്കാർ നൽകുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ ‌ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നിലപാട് ചർച്ചയാകുന്നതിനിടെയാണ്…

Read More

ഈ റോഡിൽനിന്ന് ബസിൽ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല, കർശന നിർദ്ദേശവുമായി അധികൃതർ

മലപ്പുറം: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾ ദേശീയപാതയിൽ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിറുത്താൻ പാടില്ല. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം.സർവീസ് റോഡുകളിൽ അനുവദിച്ച സ്റ്റോപ്പുകളിൽ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലയിലൂടെ കടന്നുപോകുന്ന എൻ.എച്ച് 66 ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു സംബന്ധിച്ചും പാർക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത…

Read More

വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി അമേരിക്ക; ആക്രമണം ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ

വാഷിംഗ്‌ടൺ: ബുധനാഴ്ച രാത്രി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇറാനിൽ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അമേരിക്കൻ സൈനികർക്കുനേരെയുണ്ടായ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചത്. അമേരിക്കൻ…

Read More

സുരേഷ് ഗോപിയുടെ ഇടപെടൽ,​ 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളും നിരോധിച്ചു

ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിച്ച വെബ്‌സൈറ്റുകൾക്കും ടെലഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. 4996 ടെലഗ്രാം ചാനലുകളും 1263 വെബ്‌സൈറ്റുകളുമാണ് പൂട്ടിയത്. കേന്ദ്ര സഹ മന്ത്രിസുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി അദ്ദേഹത്തിന് കത്തയച്ചിരുന്നു. വ്യാജ പതിപ്പുകൾ ഇറങ്ങുന്നതിലൂടെ സിനിമാ വ്യവസായത്തിനുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് അശ്വിനി വൈഷണവ് പറഞ്ഞു.പരാതികൾ പരിഹരിക്കാൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രത്യേക സംവിധാനം…

Read More

ഐഷി ഘോഷിനെ പിടികൂടാൻ മഫ്ടി പൊലീസ്

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെതിരെയുള്ള വേട്ടയാടൽ  ഡൽഹി പോലീസ് ശക്തമാക്കിയതായി ആരോപണം. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. രാത്രി ഏറെ വൈകിയും ഐഷിയെ അന്വേഷിച്ച് മഫ്തിയിലെത്തിയ പോലീസ് സംഘം, അവർ താമസിക്കുന്നത് എകെജി ഭവനിലാണോ എന്നടക്കം സെക്യൂരിറ്റിയോട് ചോദിച്ചറിഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ഇരച്ചെത്തി ഐഷി ഘോഷിനെ അറസ്റ്റ്…

Read More

ഉത്തർപ്രദേശ് മുൻ മന്ത്രി ഏഴാം നിലയിൽ നിന്നും വീണു മരിച്ചു

ലക്നൗ : ഉത്തർപ്രദേശ് മുൻ മന്ത്രിയും ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ എം.എൽ.എമാർക്ക് താമസിക്കാൻ നിർമിച്ച ‘ദാരൂൾ ഷഫ’ പുതിയ റെസിഡൻസ് സമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും അദ്ദേഹം താഴേക്ക് വീണത്. ഹസ്രത്ഗഞ്ചിലെ പുതിയ എം.എൽ.എ റെസിഡൻസിന് പിൻവശത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് നാനക് റാമിനെ ആശുപത്രിയിലേക്ക്…

Read More