കൊച്ചിയിൽ നാളെ മുതൽ ഊബ‌ർ സേവനം ഇല്ല,​ സർവീസുകൾ ബഹിഷ്കരിച്ച് ഡ്രൈവർമാർ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിക്കുന്നു. നാളെ മുതൽ ഊബ‌ർ സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഹരിക്കുന്നതിനായി ഇന്ന് ഇരുകൂട്ടരും ചർച്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു.

ചർച്ചയ്ക്കായി ടാക്സി ഡ്രൈവർമാർ എത്തിയപ്പോൾ ഊബർ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചുവരുത്തി അവഹേളിച്ചതിനെതിരെയാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾ അനുവദിച്ച് തരാൻ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ച് കളിക്കുന്നതെന്നാണ് ഡ്രൈവർമാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *