ജനറൽ സെക്രട്ടറിയാണ് എല്ലാമെന്ന് കരുതരുത്’; സുകുമാരൻ നായർക്കെതിരെ പരോക്ഷവിമർശനവുമായി ഉപരാഷ്ട്രപതി

ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ. ജനറൽ സെക്രട്ടറിയാണ് എല്ലാമെന്ന് കരുതരുതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകത്തുള്ള എല്ലാ എൻഎസ്എസ് ട്രസ്റ്റികളോടും എന്റെ ഒരു അപേക്ഷയാണ്. നിങ്ങളാണ് എല്ലാമെന്ന് ഒരിക്കലും കരുതരുത്. സംഘടനയിൽ ജനറൽ സെക്രട്ടറിക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കരുതരുത്. ആരെങ്കിലും വരണമോ വരേണ്ടയോ എന്ന് തീരുമാനിക്കാൻ ജനറൽ സെക്രട്ടറിക്ക് അവകാശമില്ല. മന്നത്ത് പത്മനാഭന്റെ സംഭാവനകളെയാണ് എല്ലാവരും…

Read More

മൃതദേഹം ദഹിപ്പിക്കുമ്പോൾ എല്ലാ ഭാഗങ്ങളും ചാരമാകില്ല

ചില മതവിശ്വാസങ്ങൾ പ്രകാരം മൃതദേഹം ദഹിപ്പിക്കാറാണ് പതിവ്. മനുഷ്യശരീരത്തിലെ മിക്ക ഭാഗങ്ങളും ഈ പ്രക്രിയയിൽ ചാരമായി മാറുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ശരീരം ദഹിപ്പിക്കുമ്പോൾ ചില ഭാഗങ്ങൾ ചാരമായി മാറില്ല എന്നത്. കഠിനമായ ചൂടിനെപ്പോലും പ്രതിരോധിക്കാൻ ചില ഭാഗങ്ങൾക്ക് കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കാം. പിൻഭാഗത്തെ എല്ലുകൾ, പെൽവിസിന്റെ ഭാഗങ്ങൾ, ഇടുപ്പ് അസ്ഥികൾ എന്നിവ ദഹിപ്പിച്ചാലും പൂർണമായും ചാരമാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായപ്പെടുന്നത്. ഈ അസ്ഥികൾ വളരെ കട്ടിയായതിനാലാണ് എളുപ്പത്തിൽ നശിക്കാത്തത്. മൃതദേഹം…

Read More

എക്‌സ്ട്രാ ടൈമിൽ അർജന്റീനയുടെ ഇരട്ടപ്രഹരം; സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി സെമിയിലേക്ക് (3-1 )

കൻസാസ് സിറ്റി: ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ വിജയഗോൾ നേടി അർജന്റീന. എക്‌സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് കാലുകുത്തുന്നത്. 3-1 നാണ് വിജയം. എക്‌സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെമിഫെെനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി. മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോൾ നേടി. ലയണൽ മെസിയെടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഗോളാക്കിമാറ്റി. രണ്ടാം…

Read More

മുജ്ജൻമ ബന്ധം പോലത്തെ അടുപ്പം,​ സംഗീത ദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ”

നിത്യഹരിത ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. ഗുരുശിഷ്യ ബന്ധം എന്നതിലപ്പുറം അമ്മയും മകളും പോലെയായിരുന്നു ഇരുവരും,​ അതുകൊണ്ട് തന്നെയാണ് പിന്നണി ഗാനരംഗത്ത് നിന്നുള്ള പിൻവാങ്ങൽ പ്രഖ്യാപിച്ചപ്പോ( ജാനകി പറഞ്ഞത്,​ എനിക്ക് വേണ്ടി എന്റെ മകൾ പാടും എന്ന്. ആദ്യമായി ജാനകിയമ്മയെ കണ്ടത് ഒരു നവരാത്രിക്കാലത്താണെന്ന് ചിത്ര അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനി ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽ വച്ചായിരുന്നു…

Read More

എന്തുകൊണ്ട് എസ് ജാനകി പത്മഭൂഷൺ പുരസ്കാരം നിരസിച്ചു,​ ഗായികയുടെ മറുപടി ഇങ്ങനെ

ഇരുപതോളം ഭാഷകളിൽ 48000ത്തിലേറെ ഗാനങ്ങൾ സംഗീത പ്രേമികൾക്ക് സമ്മാനിച്ചാണ് ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിട വാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും കേരളത്തിന്റേത് ഉൾപ്പെടെ നിരവധി സംസ്ഥാന പുരസ്കാരങ്ങളും നേടിയ ജാനകിയെ 2013ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകിയിരുന്നു. എന്നാൽ പുരസ്കാരത്തോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് ബഹുമതി അവർ നിരസിക്കുകയാണ് ചെയ്തത്. അഞ്ചര പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ഈ ബഹുമതി വൈകിയെത്തിയതിനാൽ ആയിരുന്നു പുരസ്കാരം ജാനകി നിരസിച്ചത്. അന്ന് മാദ്ധ്യമ പ്രവർത്തകരോടായി അവർ…

Read More

കേന്ദ്രകമ്മിറ്റി ആരംഭിച്ചു — സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിമർശനം

 ഇ.പി. ജയരാജൻ എത്തിയില്ല ന്യൂഡൽഹി: കേരളം,​ പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും കേരളത്തിലെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് യോഗത്തിൽ വിമർശനം ഉയർന്നതായാണ് സൂചന. പൊളിറ്റ് ബ്യൂറോ രൂപം നൽകിയ തെറ്റുതിരുത്തൽ രേഖയിലാണ് കേന്ദ്രകമ്മിറ്റിയുടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചർച്ച. സംഘടനാ ദൗർബല്യം പരിഹരിക്കാനുള്ള നടപടികളും ചർച്ച ചെയ്യുന്നു. നാളെ വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി മാദ്ധ്യമങ്ങളെ കണ്ടേക്കും. ആയുർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക്…

Read More

മോദി എന്തുകൊണ്ട് പത്രസമ്മേളനം നടത്തുന്നില്ല?’, ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരും ചോദിക്കുന്നു

വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനങ്ങൾ നടത്താത്തതിനെക്കുറിച്ച് ന്യൂസിലൻഡ് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ രുദ്രേന്ദ്ര ടണ്ടൻ. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടമായ ന്യൂസിലൻഡ് സന്ദർശന വേളയിലാണ് ഈ ചോദ്യം ഉയർന്നത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്ഥലമല്ല ഇതെന്നാണ് രുദ്രേന്ദ്ര ടണ്ടൻ ഈ ചോദ്യത്തിന് മറുപടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും സഹകരണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉദ്യോഗസ്ഥർ നടത്തിയ…

Read More

മലയാളിയുടെ പ്രണയസ്വരം എന്നെന്നും മലയാളിയുടെ ഹൃദയത്തിലുണരും

മൈസൂരു: മലയാളികളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് ‘ജാനകി അമ്മ’ മടങ്ങുന്നത്. 20 ഭാഷകളിലായി 48,000 ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് ആ സ്വരമാധുര്യത്തില്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ജാപ്പനീസ്, സിംഹള, ജര്‍മ്മന്‍, അറബിക് എന്നീ ഭാഷകളിലും അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്നാല്‍ മലയാളിയുടെ നിത്യഹരിത ഗാനങ്ങളില്‍ പലതും തലമുറകള്‍ താണ്ടി ഇന്നും നിലനില്‍ക്കുന്നതിന് ഒരേയൊരു കാരണം കൂടിയാണ് എസ്. ജാനകി. 2017 ഒക്ടോബറില്‍ തന്റെ അവസാന പൊതു സംഗീത വേദിയിലും മലയാള ഗാനങ്ങള്‍…

Read More

പിതാവിന്റെയും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ രക്തത്തിനും പകരം വീട്ടുമെന്ന് മൊജ്‌തബ

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബ ഖമനേയി. അലി ഖമനേയിയുടെ വിയോഗത്തിന് മാസങ്ങൾക്ക് ശേഷം നടന്ന സംസ്‌കാര ചടങ്ങുകളോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് മൊജ്തബ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവിന്റെയും യുദ്ധത്തിൽ മരിച്ച മറ്റ് രക്തസാക്ഷികളുടെയും മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘രക്തസാക്ഷിയായ നേതാവിന്റെയും ഈ രണ്ട്…

Read More

വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മലയാളികളും, മരിച്ചത് കൊട്ടാരക്കര സ്വദേശിയും ഭാര്യയും

ഹനോയ്: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച വിനോദസഞ്ചാരികളില്‍ മലയാളികളും. സംഘത്തിലുണ്ടായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിയും വിക്ടറി ഗ്രൂപ്പ് ഉടമയുമായ എ.വി തോമസ്, ഭാര്യ ലൗനി എന്നവരാണ് മരിച്ച മലയാളികള്‍. മൂന്ന് ദിവസം മുമ്പാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്ക് പോയത്. മൊത്തം 32 പേരാണ് ഫുക്വേക്ക് ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച 15 പേരില്‍ പത്ത് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് പേര്‍…

Read More