കേന്ദ്രകമ്മിറ്റി ആരംഭിച്ചു — സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിമർശനം

 ഇ.പി. ജയരാജൻ എത്തിയില്ല

ന്യൂഡൽഹി: കേരളം,​ പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും കേരളത്തിലെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് യോഗത്തിൽ വിമർശനം ഉയർന്നതായാണ് സൂചന. പൊളിറ്റ് ബ്യൂറോ രൂപം നൽകിയ തെറ്റുതിരുത്തൽ രേഖയിലാണ് കേന്ദ്രകമ്മിറ്റിയുടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചർച്ച. സംഘടനാ ദൗർബല്യം പരിഹരിക്കാനുള്ള നടപടികളും ചർച്ച ചെയ്യുന്നു. നാളെ വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി മാദ്ധ്യമങ്ങളെ കണ്ടേക്കും.

ആയുർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ച, മുതി‌‌ർന്ന നേതാവ് ഇ.പി. ജയരാജൻ യോഗത്തിനെത്തിയില്ല. ജൂൺ 26,​27 തീയതികളിൽ നടന്ന പി.ബി യോഗത്തിൽ കേരള ഘടകത്തിന്റെ അവലോകനം അതേപടി അംഗീകരിച്ചിരുന്നില്ല. കേരളത്തിലെ പാ‌ർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ​പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *