വാഷിംഗ്ടണിൽ രണ്ട് മിനിട്ട് പരിശോധനക്ക് 23,000, മരുന്നിന് 42000; മെഡിക്കൽ ബില്ല് കണ്ട് ഞെട്ടി ഇന്ത്യൻ വയോധികൻ

വാഷിംഗ്‌ടൺ: വിദേശരാജ്യങ്ങൾ പലർക്കും ഒരു സ്വപ്‌നലോകമാണ്. അമേരിക്കപോലുള്ള രാജ്യങ്ങളിലെ ജീവിതസൗകര്യങ്ങൾ ഇന്ത്യയെക്കാൾ മെച്ചപ്പെട്ടതാണെന്നാണ് മിക്കവരുടെയും ധാരണ. ഇപ്പോഴിതാ അതെല്ലാം വെറും മിഥ്യാ ധാരണകളാണെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീ‌ഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ചികിത്സാസൗകര്യങ്ങളുടെയും ഇന്ത്യൻ ചികിത്സാ സൗകര്യങ്ങളുടെയും വ്യത്യാസം വ്യക്തമാക്കുന്നതാണ് കുറിപ്പ്. അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന ഒരു ഇന്ത്യൻ മുതിർന്ന പൗരനാണ് കുറിപ്പ് പങ്കുവച്ചത്. ഇന്ത്യയിലെയും അമേരിക്കയിലെ ചികിത്സാത്തെലവിലെ വലിയ വ്യത്യാസത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിന് ഇന്ത്യയിൽ ചികിത്സതേടിയിരുന്നു. ഡോക്‌ടർ നിർദേശിച്ച മരുന്നുകൾ…

Read More

വിവാഹത്തിന് വീട്ടുകാർ എതിർത്തു; സർക്കാർ ആശുപത്രിയിൽ യുവഡോക്ടർ ജീവനൊടുക്കി

ന്യൂഡൽഹി: വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചതിൽ മനംനൊന്ത് യുവഡോക്‌ടർ സർക്കാർ ആശുപത്രിയിൽ ജീവനൊടുക്കി. ഡൽഹി സർക്കാരിന്റെ അരുണ ആസഫ് അലി ആശുപത്രിയിലാണ് 35കാരനായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ സഹപ്രവർത്തകയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ ഇത് എതിർത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്‌തീഷ്യ വിഭാഗത്തിൽ റെസിഡന്റ് ഡോക്‌ടറായിരുന്ന പഞ്ചാബ് ലുധിയാന സ്വദേശി സിമർപ്രീത് സിംഗ് ആനന്ദ് ആണ് മരിച്ചത്. മൂന്ന് വർഷമായി ഇവിടെ ജോലി…

Read More

ഭർത്താവിനെ കൊല്ലാൻ പുതുവഴി സ്വീകരിച്ച നഴ്സും കാമുകനും പിടിയിൽ

നിസാമാബാദ്: വഴിവിട്ട ബന്ധത്തിന് അവസരമൊരുക്കാൻ യുവതി ഭർത്താവിനെ ഡ്രിപ്പിൽ (ഐവി) ടോയ്ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സന്ധ്യയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച കാമുകനും അയാളുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. പ്രശാന്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൾഫിൽ നിന്ന് അടുത്തിടെയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. അനിൽ എന്ന യുവാവുമായി സന്ധ്യക്ക് കുറച്ചുനാളായി അടുപ്പമുണ്ടായിരുന്നു. ഇത് പ്രശാന്തുമായുള്ള സന്ധ്യയുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കി. തുടർന്നാണ് പ്രശാന്തിനെ ഒഴിവാക്കാൻ സന്ധ്യ അനിലുമായി…

Read More

റൊണാൾഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് അന്ത്യം, കണ്ണീരോടെ മടക്കം

ഡാലസ്: 2026ലെ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ പുറത്താക്കി സ്പെയിൻ ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ലെ​ത്തിയിരിക്കുകയാണ്. 1-0 എന്ന നാടകീയ വിജയം നേടിയാണ് സ്പെയിൻ ഈ നേട്ടം കൈവരിച്ചത്. 91-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സ്‌പാനിഷ് താരം മൈക്കൽ മെറീനോയുടെ ഗോളിൽ റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. മത്സരത്തിന് ശേഷം റൊണാൾഡോ കണ്ണീരോടെയാണ് മടങ്ങിയത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഇതിഹാസ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇ​രു​ ​പ​കു​തി​ക​ളി​ലും​ ​ഇ​രു​ഭാ​ഗ​ത്തും​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​ൾ​…

Read More

പെൺകുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ അതീവ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: കൂടലിൽ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീ‌ഡനപരാതിയിൽ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയിൽ. പരാതി കേട്ട ഉടൻ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പൊലീസ് പീഡനത്തിന് ഇരയായ യുവാവിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ട് രണ്ടുവർഷമേ ആയുള്ളൂ. ഫോണിൽ ആകെയുള്ളത് അമ്മ ഉൾപ്പെടെ ഉറ്റ ബന്ധുക്കളുടെ…

Read More

ഗാസയില്‍ രണ്ട് പതിറ്റാണ്ട് നീണ്ട ഹമാസ് ഭരണം അവസാനിക്കുന്നു

  അധികാരം പുതിയ ഭരണസമിതിക്ക് കൈമാറും ഗാസ സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസ മുനമ്പ് ഭരിച്ചുകൊണ്ടിരുന്ന ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീന്‍ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. സിവില്‍ ഭരണം നടപ്പിലാക്കുന്നതിനായി ഒരു ‘ടെക്‌നോക്രാറ്റിക്’ കമ്മിറ്റിക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണ്ണായക നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് ഗവണ്‍മെന്റ് എമര്‍ജന്‍സി കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ഫറ തന്റെ ഔദ്യോഗിക രാജി സമര്‍പ്പിച്ചതായും ഭരണപരമായ മാറ്റങ്ങള്‍ സുഗമമാക്കുന്നതിന് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതായും ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മായില്‍…

Read More

തൃശൂരില്‍ നഴ്‌സുമാര്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക്

    ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയില്ല 48 മണിക്കൂര്‍ സമയപരിധി തൃശൂര്‍: സ്വകാര്യ ആശുപത്രികളായ അമല, ജൂബിലി മിഷന്‍ എന്നിവടങ്ങളില്‍ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച വാഗ്ദാനങ്ങള്‍ മാനേജ്‌മെന്റ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് കടക്കുന്നു. 48 മണിക്കൂറിനകം ജില്ലാതലത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് യുഎന്‍എ അറിയിച്ചു. പണിമുടക്ക് കാരണം രോഗികള്‍ ദുരിതത്തിലാകുന്നത് ഒഴിവാക്കാന്‍, ആശുപത്രികളില്‍ കഴിയുന്ന രോഗികളെ മാറ്റുന്നതിനായി 48 മണിക്കൂര്‍ സമയം നല്‍കുമെന്നും യുഎന്‍എ വ്യക്തമാക്കി. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക്…

Read More

രാജ്യത്തിന്റെ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നു’; നെതന്യാഹുവിന്റെ പരാമർശത്തിൽ മോദിക്കെതിരേ കോൺഗ്രസ്

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് നെതന്യാഹു ഇന്ത്യയുടെ പിന്തുണയെക്കുറിച്ച് പരാമർശിച്ചത്. എന്നാൽ, ഇസ്രയേലിന്റെ നടപടികളിൽ ‘വിശ്വഗുരു’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മോദി പുലർത്തുന്ന മൗനം അന്യായമാണെന്നും ഇത് ഇന്ത്യയുടെ  മൂല്യങ്ങളെയും പാരമ്പര്യത്തെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും…

Read More

പ്രധാനമന്ത്രി മോദിക്കുനേരെ വധഭീഷണി: യുവാവിനെ കണ്ടെത്തി, നടപടിയുമായി ഓസ്‌ട്രേലിയൻ പോലീസ്

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിനുനേരെ വധഭീഷണി ഉയർന്ന സംഭവത്തിൽ ഭീഷണിയുടെ ഉറവിടം കണ്ടെത്തിയതായി  ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച യുവാവിനെ തിരിച്ചറിഞ്ഞെന്നും ഇയാൾക്ക്  ഔദ്യോഗികമായി താക്കീത് നൽകിയെന്നും പോലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അന്താരാഷ്ട്ര നേതാക്കൾക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും എതിരെ ഉയരുന്ന ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ യാതൊരുവിധ അപകടസാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ജൂലൈ ഒൻപതിന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ്‌സ് മോദി’ എന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിപാടിയെ…

Read More

ലേബര്‍ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്ന് പിണറായി

  തിരുവനന്തപുരം: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാന്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ പ്രതിപക്ഷം മുന്‍പന്തിയിലുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോ ഹെല്‍ത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കേന്ദ്ര…

Read More