‘അതീവ ദുഃഖിതന്‍, കടുത്ത നടപടി വേണം’; രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ പ്രതികരിച്ച് ട്രസ്റ്റ് ചെയര്‍മാന്‍
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല ദാസ്. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭാവക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക ട്രസ്റ്റ് യോഗത്തിന് മുന്നോടിയായാണ് പ്രതികരണം. ‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അതീവ ദുഃഖിതനാണ്. ഇതിന് പിന്നില്‍ ആരായിരുന്നാലം കടുത്ത നടപടി വേണം. ശ്രീരാമനെതിരായി ഇത്തരത്തില്‍ ഒരു തെറ്റ് ചെയ്തതിനും ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി…