ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു….

Read More

‘പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ എനിക്ക് കഴിയില്ല, രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോര്‍ട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോണ്‍ഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താന്‍ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞാല്‍ അതിന് തനിക്ക് കഴിയില്ല. അത് താന്‍ ചെയ്യില്ലെന്നും രാഹുല്‍ഗാന്ധി.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്.തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് അവര്‍…

Read More

ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ദ്വിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് ധരംശാലയില്‍ തുടക്കമാകുന്നു. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രമുഖ താരങ്ങളുടെ അഭാവമുണ്ട്, അതേസമയം റാഷിദ് ഖാന്റെ തിരിച്ചുവരവ് അഫ്ഗാന്‍ നിരയ്ക്ക് കരുത്തേകും. ആദ്യ പോരാട്ടം ധരംശാലയില്‍ ഏക ടെസ്റ്റ് മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ആദ്യ…

Read More

‘അന്ത കടലയേ ആഴ്റവന്‍’; നായകനായും സംവിധായകനായും വിശാല്‍, ‘മകുടം’ ടീസര്‍ പുറത്തിറങ്ങി

ആകാംക്ഷകള്‍ക്ക് അറുതി. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിശാല്‍ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയായ ‘മകുട’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ടീസറില്‍ വിശാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കാഴ്ചക്കാരെ ആകര്‍ഷിച്ച് മുന്നേറുന്നു. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ‘മകുടം’ എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവന്‍ നിന്നുകത്തുന്ന തീയില്‍നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍…

Read More

വില്യംസണ്‍ വിരമിച്ചു; ന്യൂസിലന്‍ഡിൻ്റെ ‘റണ്‍ ഫാക്ടറി’ നിലച്ചു

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ ഇതിഹാസ താരം കെയിന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ മൂന്ന് ഫോര്‍മാറ്റുകളിലായി 378 മത്സരങ്ങളില്‍ പാഡണിഞ്ഞ ശേഷമാണ് താരം കളിമൈതാനങ്ങളോട് വിടപറയുന്നത്. ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് അദ്ദേഹം. നിലവില്‍ ന്യൂസീലന്‍ഡ് ടീം ഇംഗ്ലണ്ടില്‍ നടത്തുന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വില്യംസന്റെ ഈ അപ്രതീക്ഷിത തീരുമാനം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ന്യൂസീലന്‍ഡ് ഇപ്പോള്‍ 1-0ന് പിന്നിലാണ്. ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റാണ് കരിയറിലെ തന്റെ അവസാന…

Read More

യുദ്ധം അവസാനിപ്പിക്കല്‍; നെതന്യാഹുവുമായി കൂടിയാലോചിക്കാതെ ട്രംപിന്റെ പ്രഖ്യാപനം,ബന്ധത്തില്‍ വിള്ളല്‍?

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണങ്ങള്‍ റദ്ദാക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കന്‍-ഇസ്രയേല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി റിപ്പോര്‍ട്ട്.ഇറാനുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരട് കരാറിന് ഇറാന്‍ നേതൃത്വം അംഗീകാരം നല്‍കിയെന്നും അവകാശപ്പെട്ടാണ് ട്രംപ് ഇനി ഇറാനെതിരെ ആക്രമണം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിനോട് അടുത്തുനില്‍ക്കുന്ന സഖ്യകക്ഷികളെ വിളിച്ചാണ് നെതന്യാഹു കാര്യങ്ങള്‍ അറിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇറാന്‍ നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ ഉന്നതതലത്തില്‍…

Read More

മമത ബാനര്‍ജിക്കെതിരെ കേസ്, പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മമത ബാനര്‍ജിക്കെതിരെ കേസ്. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കാന്‍ മമതയുടെ പ്രസംഗം കാരണമായെന്ന് പരാതി. കൊല്‍ക്കത്ത സ്വദേശിയായ തുഷാര്‍ കാന്തി ദാസാണ് പരാതി നല്‍കിയത്. കൊല്‍ക്കത്ത പൊലീസാണ് കേസെടുത്തത്.മെയ് 20 ന് സൗത്ത് കൊല്‍ക്കത്തയിലെ നേതാജി നഗര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍, മമത ബാനര്‍ജി ഒരു പൊതുയോഗത്തിനിടെ നടത്തിയ പ്രസ്താവന പശ്ചിമ ബംഗാള്‍ സംസ്ഥാനത്തെ വിവിധ സമുദായങ്ങള്‍ക്കിടയില്‍…

Read More

കട്ടന്‍ കാപ്പി ശീലമാക്കി, നാരുകളടങ്ങിയ ഭക്ഷണം കൂട്ടി; ഫാറ്റിലിവര്‍ മാറ്റിയെടുത്തത് എങ്ങനെയെന്ന് ഡോക്ടര്‍

ഫാറ്റിലിവര്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. ഇപ്പോഴിതാ ജീവിതശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളിലൂടെ ഫാറ്റിലിവറിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമാക്കുകയാണ് യു.കെ.യില്‍ നിന്നുള്ള സര്‍ജനായ ഡോ. കരണ്‍ രാജന്‍. ആരോഗ്യകരമായ അറിവുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന കരണ്‍ ശാസ്ത്രീയമായ വഴികളിലൂടെ എങ്ങനെ ഫാറ്റിലിവറിനെ മാറ്റിയെടുത്തു എന്നാണ് വ്യക്തമാക്കുന്നത്. മധുര പാനീയങ്ങള്‍ തന്റെ ഭക്ഷണക്രമത്തില്‍ നിന്നും പാടെ ഉപേക്ഷിച്ചുവെന്നതാണ് അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത്….

Read More

വ്യായാമം ശീലമാക്കാം, പുകവലിയും മദ്യപാനവും ഒഴിവാക്കാം; സ്ത്രീകളിലെ കാന്‍സര്‍ പ്രതിരോധിക്കാനുള്ള വഴികള്‍

വര്‍ഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. സ്തനങ്ങളിലും ഗര്‍ഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയില്‍ സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നു. ഒരു സ്ത്രീ കാന്‍സര്‍ ബാധിതയാകുമ്പോള്‍ അവരുടെ കുടുംബത്തെ മൊത്തത്തില്‍ സാരമായി ബാധിക്കും. എന്താണ് കാന്‍സര്‍? ആരോഗ്യകരമായ കോശങ്ങളില്‍ ചില ജനതക വ്യതിയാനം വരുമ്പോള്‍ അവ അനിയന്ത്രിതമായി വിഭജിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് അര്‍ബുദം അഥവാ കാന്‍സര്‍ എന്ന…

Read More

‘കോളേജ് വിദ്യാര്‍ഥിനികള്‍ക്കുള്ള 1000 രൂപ ഈ അധ്യായന വര്‍ഷം നടപ്പിലാക്കും’- മന്ത്രി റോജി എം. ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷ…

Read More