വെള്ള, നീല കാര്‍ഡുകള്‍ പിങ്ക് ആക്കാം!
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ സുപ്രധാന അറിയിപ്പ് പുറത്ത്. നിലവിലുള്ള ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ് – PHH) തരംമാറ്റുന്നതിനായി നാളെ (2026 ജൂണ്‍ 27) മുതല്‍ അപേക്ഷിക്കാം. അടുത്ത മാസം ജൂലൈ 17 വരെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടായിട്ടും നിലവില്‍ പൊതുവിഭാഗത്തില്‍ തുടരുന്നവര്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താം. ഇതിനായി അര്‍ഹരായ കാര്‍ഡുടമകള്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അല്ലെങ്കില്‍ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.