കെ.എസ്.ആര്‍.ടി.സിഓര്‍ഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. ഓര്‍ഡിനറി ബസ്സില്‍ പതിനഞ്ചാം തീയതി മുതലാണ് സൗജന്യ യാത്ര. കെ.എസ്.ആര്‍.ടി.സിക്കുള്ള തിരിച്ചടവില്‍ ആശങ്ക വേണ്ടെന്നും,കൃത്യമായി അത് ട്രഷറിയില്‍ നിന്ന് എത്തുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രിയദര്‍ശിനി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഉപയോഗപ്രദമാകുന്നതാണ്. പദ്ധതിയുടെ…