പ്രധാനമന്ത്രി മോദി സീഷെല്‍സിലേക്ക്

ന്യൂഡല്‍ഹി:രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെല്‍സിലേക്ക് പുറപ്പെടും. പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുടെ ക്ഷണപ്രകാരം സീഷെല്‍സ് ദേശീയ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് യാത്ര.പ്രധാനമന്ത്രി സീഷെല്‍സ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ പ്രവാസികളെയും കാണും.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെര്‍മിനിയുമായി സമുദ്ര സുരക്ഷ, പ്രതിരോധം, വ്യാപാരം, സുസ്ഥിര വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, സാമ്പത്തിക വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.

രണ്ട് നാവികസേന കപ്പലുകള്‍ അടക്കം ഇന്ത്യന്‍ സേനാ വിഭാഗങ്ങളും സീഷെല്‍സ് ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.പ്രധാനമന്ത്രി മോദി അവസാനമായി സീഷെല്‍സ് സന്ദര്‍ശിച്ചത് 2015 ലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *