എക്‌സ്ട്രാ ടൈമിൽ അർജന്റീനയുടെ ഇരട്ടപ്രഹരം; സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി സെമിയിലേക്ക് (3-1 )

കൻസാസ് സിറ്റി: ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ വിജയഗോൾ നേടി അർജന്റീന. എക്‌സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിയാണ് സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് കാലുകുത്തുന്നത്. 3-1 നാണ് വിജയം. എക്‌സ്ട്രാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെമിഫെെനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളി. മത്സരം തുടങ്ങി പത്താം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോൾ നേടി. ലയണൽ മെസിയെടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ ഗോളാക്കിമാറ്റി. രണ്ടാം…

Read More

കേരളത്തിൽ സിപിഎമ്മിന് ശൈലിമാറ്റം വേണമെന്ന്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. എല്ലാം ഗ്രൂപ്പുകളെയും ഒരുമിപ്പിച്ച് പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. സ്ഥാനാർത്ഥി നിർണയ പരാതികളോട് നേതൃത്വം മുഖം തിരിച്ചു, ശൈലി മാറ്റം കേരളത്തിൽ ആലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയർന്നു. എന്നാൽ സംസ്ഥാനത്തെ നേതൃസ്ഥാനങ്ങളിൽ മാറ്റം പാർട്ടി ആലോചിക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ മാറ്റണമെന്ന അഭിപ്രായം ചില…

Read More

കള്ളാടി ദുരന്തം; വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി, മരണം എട്ടായി

കൽപ്പറ്റ: കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ സ്വദേശിയും കൺസ്‌ട്രക്ഷൻ മാനേജറുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിൽ നിന്ന് 150 മീറ്റർ ദൂരെയായിരുന്നു മൃതദേഹം. വിക്രം റാണയുടെ സഹോദരങ്ങളായ കുൽവന്ത്, പ്രമോദ്, ബന്ധുവായ അൻകുഷ് എന്നിവർ വയനാട്ടിൽ എത്തിയിരുന്നു. അതേസമയം, അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. 49 കുടുംബങ്ങളിലെ…

Read More

സ്വർണത്തട്ടിപ്പ്: അന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്ക്ക് വിട്ടു

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്‌ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണം ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി. സ്വർണം തട്ടിയെടുത്ത സിന്ധുകുമാരിയെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ വിഴിഞ്ഞം പൊലീസ് അപേക്ഷ നൽകിയിരിക്കെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നുള്ള ഉത്തരവ് വന്നത്. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. രേഖകൾ ഉടൻ കൈമാറും. ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ (ഡി.സി.ആർ.ബി ) അസി.കമ്മിഷണർക്കാകും അന്വേഷണ…

Read More

മാതൃകാ ലോകകപ്പിന് പൊഴിയൂരിൽ ആവേശോജ്ജ്വല തുടക്കം

പാറശാല: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി പൊഴിയൂർ എസ്.എം.ആർ.സിയുടെ (സെന്റ് മാത്യുസ് റിക്രിയേഷൻ ക്ലബ്) നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് ഫിഫ മോഡൽ ലോകകപ്പ് മത്സരങ്ങൾക്ക് പൊഴിയൂരിൽ തുടക്കമായി. പൊഴിയൂർ എസ്.എം.ആർ.സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോൺ ബോസ്കോ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ഡൈസൻ യേശുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പ്രാണകുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷകുമാരി,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്,ക്ലബ്…

Read More

മുജ്ജൻമ ബന്ധം പോലത്തെ അടുപ്പം,​ സംഗീത ദേവത തന്നെയാണ് എനിക്ക് ജാനകിയമ്മ”

നിത്യഹരിത ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക എസ്. ജാനകിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്. ഗുരുശിഷ്യ ബന്ധം എന്നതിലപ്പുറം അമ്മയും മകളും പോലെയായിരുന്നു ഇരുവരും,​ അതുകൊണ്ട് തന്നെയാണ് പിന്നണി ഗാനരംഗത്ത് നിന്നുള്ള പിൻവാങ്ങൽ പ്രഖ്യാപിച്ചപ്പോ( ജാനകി പറഞ്ഞത്,​ എനിക്ക് വേണ്ടി എന്റെ മകൾ പാടും എന്ന്. ആദ്യമായി ജാനകിയമ്മയെ കണ്ടത് ഒരു നവരാത്രിക്കാലത്താണെന്ന് ചിത്ര അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ദാസേട്ടന്റെ മാനേജർ കുഞ്ഞുണ്ണിയുടെ ഭാര്യ നന്ദിനി ചേച്ചിക്കൊപ്പം അമ്മയുടെ അഭിരാമപുരത്തെ വീട്ടിൽ വച്ചായിരുന്നു…

Read More

എന്തുകൊണ്ട് എസ് ജാനകി പത്മഭൂഷൺ പുരസ്കാരം നിരസിച്ചു,​ ഗായികയുടെ മറുപടി ഇങ്ങനെ

ഇരുപതോളം ഭാഷകളിൽ 48000ത്തിലേറെ ഗാനങ്ങൾ സംഗീത പ്രേമികൾക്ക് സമ്മാനിച്ചാണ് ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിട വാങ്ങിയത്. മികച്ച ഗായികയ്ക്കുള്ള നാല് ദേശീയ പുരസ്കാരങ്ങളും കേരളത്തിന്റേത് ഉൾപ്പെടെ നിരവധി സംസ്ഥാന പുരസ്കാരങ്ങളും നേടിയ ജാനകിയെ 2013ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകിയിരുന്നു. എന്നാൽ പുരസ്കാരത്തോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് ബഹുമതി അവർ നിരസിക്കുകയാണ് ചെയ്തത്. അഞ്ചര പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ ഈ ബഹുമതി വൈകിയെത്തിയതിനാൽ ആയിരുന്നു പുരസ്കാരം ജാനകി നിരസിച്ചത്. അന്ന് മാദ്ധ്യമ പ്രവർത്തകരോടായി അവർ…

Read More

വിവാഹത്തിനെത്തിയ അഞ്ചം

കണ്ണൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലേക്കിടിച്ചു കയറി, സുഹൃത്തിന്റെ ബന്ധുവീട്ടിലെ വിവാഹത്തിനെത്തിയ അഞ്ചംഗസംഘത്തിലെ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര നിലയിൽ. കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ സിറാജിന്റെയും ഷംനയുടെയും മകൻ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ ബഷീറിന്റെയും, റീനത്തിന്റെയും മകൻ മുഹമ്മദ് റിസ്വാൻ (22), ഉത്തർപ്രദേശ് സ്വദേശി പരം ചേത്രി (22), ബംഗളൂരു സൗത്ത് സ്വദേശി സാദുരി ഹർഷവർദ്ധൻ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി…

Read More

കേന്ദ്രകമ്മിറ്റി ആരംഭിച്ചു — സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിമർശനം

 ഇ.പി. ജയരാജൻ എത്തിയില്ല ന്യൂഡൽഹി: കേരളം,​ പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ തെറ്റുതിരുത്തൽ രേഖയിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ചർച്ചയാരംഭിച്ചു. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും കേരളത്തിലെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് യോഗത്തിൽ വിമർശനം ഉയർന്നതായാണ് സൂചന. പൊളിറ്റ് ബ്യൂറോ രൂപം നൽകിയ തെറ്റുതിരുത്തൽ രേഖയിലാണ് കേന്ദ്രകമ്മിറ്റിയുടെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചർച്ച. സംഘടനാ ദൗർബല്യം പരിഹരിക്കാനുള്ള നടപടികളും ചർച്ച ചെയ്യുന്നു. നാളെ വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി മാദ്ധ്യമങ്ങളെ കണ്ടേക്കും. ആയുർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക്…

Read More

മത്സ്യ വില്‍പ്പന അടിമുടി മാറുന്നു; ആളുകള്‍ക്ക് ഫ്രഷ് മീനും കിട്ടും, പദ്ധതി ഉടന്‍

തിരുവനന്തപുരം: തലച്ചുമടായി കിലോമീറ്ററുകള്‍ നടന്നും വഴിയോരത്തിരുന്നും മീന്‍ വില്പന നടത്തിയിരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ മാറുകയാണ്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ഇ – സ്‌കൂട്ടറുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഫിഷറീസ് വകുപ്പ് ഉടന്‍ നടപ്പാക്കും. ഫിഷറീസ് വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 100 വനിതകള്‍ക്ക് പൈലറ്റ് പദ്ധതിയായി സബ്സിഡിയോടെ ആദ്യം ഇ-സ്‌കൂട്ടര്‍ ലഭ്യമാക്കും. പൈലറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ വരുംദിവസങ്ങളില്‍ അന്തിമരൂപമാകും….

Read More