എൻ.ജി.ഒ അസോ. പ്രവർത്തക കൺവെൻഷൻ

പത്തനംതി​ട്ട : കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാപ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.പി.സുനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി.സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിൽ അസോസിയേഷൻ എന്നും ജീവനക്കാരുടെ പക്ഷത്ത് നിൽക്കുന്ന നിലപാടുകളാണ് ഉയർത്തിപിടിച്ചിട്ടുള്ളതെന്നും എ.പി.സുനിൽ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ശാമവേൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ്.ഉമാശങ്കർ മുഖ്യപ്രഭാഷണം ന​ടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ്കു​മാർ,…

Read More

വീടിന്റെ മേൽക്കൂര തകർന്ന് മൂന്നുപേർക്ക് പരിക്ക്

കോന്നി: ചെങ്ങറ സമരഭൂമിയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് മുന്നുപേർക്ക് പരിക്ക്. സമരഭൂമിയിലെ 46-ാo നമ്പർ ശാഖയിലെ അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടാണ് വ്യാഴാഴ്ച പുലർച്ചെ 2 ന് തകർന്നുവീണത്. അനിൽ കുമാർ, ഭാര്യ മിനി, അയൽവാസി സരസമ്മ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂരയുടെ ഉത്തരവും, കഴുക്കോലുകളും, പട്ടികയും, ഓടും തലയിലേക്ക് വീഴുകയായിരുന്നു.

Read More

കോം ഇന്ത്യ’ നയിക്കാന്‍ പുതിയ ഭാരവാഹികള്‍

കൊച്ചി: ഡിജിറ്റൽ മാദ്ധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.   യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജുകൾ, ന്യൂസ് എന്ന് പേരിടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രൂപീകരിച്ച് വിവിധ ജില്ലകളിൽ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിംഗുമാണ് അരങ്ങേറുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസുകാർ ഉൾപ്പെടെയുള്ളവരിൽ നിന്നും…

Read More

കൈത്തറി തൊഴിലാളികളുടെ ജീവിതത്തിൽ ഊടും പാവുമില്ല

കരുനാഗപ്പള്ളി: സ്കൂൾ യൂണി​ഫോമി​നുള്ള തുണി​ കൈത്തറി​ വി​കസന കോർപ്പറേഷന് നെയ്തു നൽകി​യ കരുനാഗപ്പള്ളിയിലെ കൈത്തറി നെയ്ത്തു തൊഴിലാളികൾ കൂലി​ക്കായുള്ള കാത്തി​രി​പ്പ് തുടങ്ങി​യി​ട്ട് 8 മാസം. രണ്ടു മാസമായി​ ഇവർക്ക് ജോലി​യുമി​ല്ല. കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ കരുനാഗപ്പള്ളി ക്ലസ്റ്ററിലുള്ള 30 ഓളം തൊഴിലാളികളുടെ ജീവിതമാണ് അധികൃതരുടെ അനാസ്ഥയി​ൽ വലയുന്നത്. യൂണിഫോം തുണി നെയ്തു തുടങ്ങിയ നാളുകളിൽ ആദ്യമൊക്കെ ആഴ്ചയി​ലായി​രുന്നു കൂലി​. പി​ന്നീട് മാസത്തി​ൽ ഒരി​ക്കലായി​. എന്നാലി​പ്പോൾ എന്നു കി​ട്ടുമെന്ന് ആർക്കും അറി​യാനാവാത്ത അവസ്ഥ. തുണി നെയ്യാനുള്ള നൂല്…

Read More

അസ്ഥികൂടം കട്ടിലില്‍; തലയോട്ടി തറയില്‍; ജനലിലൂടെ അകത്ത് കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത് നായ

തിരുവനന്തപുരം: അടച്ചിട്ട വീടിനുള്ളില്‍ വയോധികന്റെ മൃതദേഹം നായ കടിച്ച നിലയില്‍ കണ്ടെത്തി. ഏണിക്കര പൂച്ചെടിവിള ജയാ നിവാസില്‍ രവീന്ദ്രനെ (76)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന രവീന്ദ്രന്‍ മരിച്ച വിവരം പുറത്താരും അറിഞ്ഞില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനലിലൂടെ നായ വീടിനുള്ളില്‍ കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത്…

Read More

2,134 കോടിയുടെ വയനാട് തുരങ്കപാതയില്‍ വന്‍ അഴിമതി

കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടവും തുടര്‍ന്നുയരുന്ന ചട്ടലംഘനങ്ങളും വയനാട് തുരങ്കപാത പദ്ധതിയെ വന്‍ നിയമക്കുരുക്കിലേക്ക് നയിക്കുന്നു. പദ്ധതിപ്രദേശത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സംഘടന രംഗത്തെത്തിയതോടെ തുരങ്കപാതയില്‍ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ വിപുലമായ അന്വേഷണത്തിന് വഴിയൊരുങ്ങുകയാണ്. കള്ളാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ‘തണ്ണീര്‍ത്തട സംരക്ഷണ അന്താരാഷ്ട്ര പ്രസ്ഥാനം’ ചീഫ് ജസ്റ്റിസിന് അടിയന്തര കത്തയച്ചത്. ദുരന്തത്തിന് ഇടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ചും പാരിസ്ഥിതികാനുമതി നല്‍കിയതിലെ…

Read More

അപകട ഭീഷണിയിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾ

പൂവാർ: നെയ്യാറിലെ ബ്രേക്ക് വാട്ടറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്റോറന്റുകൾക്ക് പൂട്ടിടണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമപഞ്ചായത്ത്,ഇറിഗേഷൻ,ടൂറിസം എന്നിവയുടെ അനുമതി ഇല്ലാതെയാണ് ഇവയിൽ മിക്കതും പ്രവർത്തിക്കുന്നത്. ഇവയെക്കുറിച്ച് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൂവാർ,കുളത്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന നെയ്യാറിൽ ആറും, എ.വി.എം കനാലിൽ ഒമ്പതും ഫ്ളോട്ടിംഗ് റസ്റ്റ്റ്റോറന്റുകളാണുള്ളത്. ഇവയ്ക്ക് പ്രാഥമികമായി വേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ എൻ.ഒ.സിയാണ്. എന്നാൽ ഈ ഫ്ലോട്ടിംഗ് റസ്റ്റോറന്റുകളെ സംബന്ധിക്കുന്ന യാതൊരു വിവരവും ഗ്രാമ പഞ്ചായത്തുകളിൽ ലഭ്യമല്ല….

Read More

ആറ്റിൻപുറം റോഡിൽ മണ്ണിടിച്ചിൽ

നെടുമങ്ങാട്: പനവൂർ-പേരയം റോഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ പതിവാകുന്നു. ആറ്റിൻപുറം പാലം മുതൽ കൊപ്പം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൊപ്പത്തിന് സമീപത്തെ കൊടുംവളവിനോട് ചേർന്ന രണ്ടിടങ്ങളിൽ വശത്തെ മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണടിഞ്ഞതോടെ ഓടകൾ പൂർണമായും അടഞ്ഞ അവസ്ഥയാണ്. റോഡിൽ ചെളി നിറഞ്ഞതോടെ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്രയും ഭീഷണിയാണ്. മൺതിട്ടയിലെ മരങ്ങളും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് അവ മുറിച്ചുമാറ്രാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Read More

ക​ള്ളാ​ടി​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ദു​ര​ന്തം 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി ഇനി കണ്ടെത്താനുള്ള 2 പേരെ

മേ​പ്പാ​ടി​:​ ​ക​ള്ളാ​ടി​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​പ്ര​ദേ​ശ​ത്ത് ​നി​ന്ന് ​ഇ​ന്ന​ലെ​ ​മൂ​ന്ന് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി.​ ​സ​ർ​വേ​യ​റാ​യ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​ ​അ​സ്ഹ​റു​ദ്ദീ​ൻ​ ​അ​ൻ​സാ​രി,​ ​എ​ൻ​ജി​നി​യ​റാ​യ​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​ ​രാ​ഹു​ൽ​ ​ശ​ർ​മ്മ,​ ​എ​സ്‌​ക​വേ​റ്റ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ബീ​ഹാ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ഇ​മ്രാ​ൻ​ ​എ​ന്നി​വ​രു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ല​ഭി​ച്ച​ത്.​ ​സോ​ൺ​ ​മൂ​ന്നി​ൽ​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​വൈ​ത്തി​രി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കി​ ​എം​ബാ​മിം​ഗി​നാ​യി​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്രി.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​അ​ത​ത് ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​അ​യ​യ്ക്കു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​മ​ണ്ണി​ടി​ച്ചി​ലി​ൽ​…

Read More

കോവളം തിരുവല്ലത്തെ വാഹനാപകടത്തിൽ വഴിത്തിരിവ്; ബൈക്ക് നിയന്ത്രണം വിട്ടതല്ല, കാർ പിന്നിലിടിച്ച് കടന്നുകളഞ്ഞെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്. ബൈക്ക് നിയന്ത്രണംവിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ, ജീവനക്കാർ സഞ്ചരിച്ച ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. ഈ കാർ പിന്നീട് നിർത്താതെ കടന്നുകളയുകയായിരുന്നു. പൊലീസിന് തോന്നിയ സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. മലയിൻകീഴ് സ്വദേശിയായ വിപിനാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.   എറണാകുളം സ്വദേശി നവീൻ സിബി (25, തൊടുപുഴ സ്വദേശി…

Read More