വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മരണം അഞ്ചായി
മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാലത്തിന് സമീപമുള്ള കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ. മലമുകളിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ശക്തമായി താഴേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ മീനാക്ഷിപ്പാലം പൂർണമായി മറികടന്ന് മണ്ണും ചെളിയും വെള്ളവും വേഗതയിൽ താഴേക്ക് കുതിച്ചൊഴുകി. റോഡിലുണ്ടായിരുന്ന വാഹനങ്ങൾ മണ്ണിലും ചെളിയിലും പെട്ട് തെന്നിനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുണ്ടായ ദുരന്തത്തിൽ നിന്ന്…