വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വയനാട് കള്ളാടിയില്‍ തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍. മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് നിരവധിപേരും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. നിലവില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി.കനത്ത മഴയില്‍ മണ്ണ് വലിയതോതില്‍ ഇടിഞ്ഞ് പാലത്തിലേക്ക് വീഴുകയായിരുന്നു. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി – ചൂരല്‍മല റോഡില്‍ ഗതാഗത തടസം ഉണ്ടായി. കല്പറ്റയില്‍ നിന്നുള്ള അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ അപകട സ്ഥലത്തെത്തി. ബത്തേരിയില്‍ നിന്നും മാനന്തവാടിയില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ മേപ്പാടിയിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *