ബഹ്‌റൈനിലെ റസ്റ്റാറന്റുകളിൽ കലോറി വിവരങ്ങൾ നിർബന്ധമാക്കാൻ ആലോചന
മനാമ: ബഹ്‌റൈനിലെ റസ്റ്റാറന്റുകളിൽ ഭക്ഷണ വിഭവങ്ങളുടെ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും പ്രത്യേക ഡയറ്റ് പിന്തുടരുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളിൽ ആരോഗ്യപരമായ അവബോധം വളർത്തുന്നതിനും ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി മികച്ച…