വനിതാ പൊലീസുദ്യോഗസ്ഥയെ കരണത്തടിച്ചെന്ന് പരാതി, ബിജെപി എംഎൽഎയുടെ മകൾക്കെതിരെ കേസ്
ബംഗളൂരു: ബിജെപി എംഎൽഎയുടെ മകൾ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചതായി പരാതി. കർണാടകയിലെ തുമകൂർ ബിജെപി എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രോത്സവത്തിൽ പ്രത്യേക സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ സവിതാ പാട്ടീലിനാണ് മർദ്ദനമേറ്റത്. തന്നെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ തന്നെയാണ് പരാതി നൽകിയത്. ഓഗസ്റ്റ് 12ന് രാത്രി 8:15ഓടെ ഭീമ അമാവാസ്യ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു സംഭവം. മാണ്ഡ്യ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറാണ് സവിത….