രാജ്യസഭ കേരളം അംഗീകരിച്ചു
ന്യൂഡൽഹി: ലോക്‌സഭയ്‌ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയതോടെ ഭരണഘടനയിൽ കേരള എന്നത് ‘കേരളം” എന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കുന്നതോടെ കേന്ദ്ര സർക്കാർ രേഖകളിൽ ‘കേരളം’ ആകും. എം.പിമാർ ഉദ്ധരിച്ച വള്ളത്തോളിന്റെയും ഗുരുദേവന്റെയും വരികളിലൂടെ കേരളം സഭയിൽ നിറഞ്ഞു. ചർച്ചയിൽ മറ്റു സംസ്ഥാനങ്ങളിലെ എം.പിമാർ അടക്കം 26 പേർ പങ്കെടുത്തു. പ്രകൃതിസൗന്ദര്യം, വിദ്യാസമ്പന്നത, ജനങ്ങളുടെ അർപ്പണമനോഭാവം തുടങ്ങിയവ അന്യഭാഷാ എം.പിമാർ എടുത്തു പറഞ്ഞു. എന്നാൽ അമിത് ഷാ സഭയിൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച്…