‘നൂറ്റാണ്ടിന്റെ വിവാഹമോചനക്കേസ്’: ടെക് വ്യവസായി നഷ്ടപരിഹാരമായി 6230 കോടിരൂപ നൽകണമെന്ന് കോടതി
സിയോൾ: നൂറ്റാണ്ടിലെ വിവാഹമോചനമെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച കേസിൽ നിർണായകവിധി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ കോടതി. രാജ്യത്തെ പ്രമുഖ ടെക് വ്യവസായിയും എസ് കെ ഗ്രൂപ്പിന്റെ ചെയർമാനും ശതകോടീശ്വരനുമായ ചേ തെയ് വോൺ മുൻഭാര്യ റോ സോ യോങിന് 94,400 കോടി വോൺ(ഏകദേശം 6,230 കോടി)നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. സിയോൾ ഹൈക്കോടതിയുടേയാണ് വിധി. മുൻദക്ഷിണകൊറിയൻ പ്രസിഡന്റ് റോ തേവൂവിന്റെ മകളായ യോങ് സിയോൾ ആർട്ട് മ്യൂസിയത്തിന്റെ ഡയറക്ടറാണ്. കഴിഞ്ഞവർഷം കേസിൽ കോടതി 1.38 ലക്ഷം വോൺ നഷ്ടപരിഹാരവും…