സിജെപി പ്രതിഷേധം: അക്രമം നടത്തിയവരുെ പാസ്‌പോർട്ട് റദ്ദാക്കാൻ ശുപർശ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ നേരിട്ട് അക്രമത്തിൽ പങ്കാളികളായവരുടെ പാസ്‌പോർട്ടുകൾ റദ്ദ് ചെയ്യാൻ നീക്കം. ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ, വീഡിയോ റെക്കോഡിങ്ങുകൾ, മറ്റ് സാങ്കേതിക തെളിവുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പ്രതിഷേധത്തിനിടയിൽ അക്രമം നടത്തിയവരെ തിരിച്ചറിയുകയെന്നും അധികൃതർ വ്യക്തമാക്കി. അക്രമികൾക്കെതിരേ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പമാണ് പാസ്‌പോർട്ട് റദ്ദാക്കാൻ ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സിജെപി നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ്…

Read More

എഡിജിപി എം.ആർ. അജിത്കുമാറിന് സസ്‌പെൻഷൻ; ‘രക്ഷാപ്രവർത്തന’ത്തിൽ പിടവീണു

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് റിപ്പോർട്ടിൽ അട്ടിമറി നടത്തിയതിലാണ് നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവെച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാഉദ്യോഗസ്ഥർ മർദിച്ചത്. നിലവിലെ ആലപ്പുഴ എംഎൽഎ ആയ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കായിരുന്നു അന്ന് മർദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു. ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടെപട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ സർക്കാരിന്റെ…

Read More

ഗുജറാത്തിലും മഹാരാഷ്‌ട്രയിലും അതിശക്തമായ മഴ

മുംബയ്: ഗുജറാത്തിലും മഹാരാഷ്‌ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്‌സ്‌പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് പൻവേലിൽ നിന്ന് വഴിതിരിച്ചുവിട്ടത്. ഇവ ജൽഗാവ് – പാൽധി – ഉദ്‌ന വഴി സൂറത്തിലെത്തും. അതേസമയം, സൂറത്തിൽ നിന്നുള്ള ആറ് ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. മണ്ണിടിച്ചിലും ട്രാക്കിൽ വെള്ളം കയറിയതുമാണ് കാരണം.   ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്….

Read More

യുദ്ധനിഴലിൽ ബാബുൽ മൻദിബ്, വീണ്ടും മടങ്ങിപ്പോയി സൗദിക്കപ്പൽ

യുദ്ധം അവസാനിപ്പിക്കാനായി 10 ദിവസത്തെ വെടിനിർത്തൽ ശുപാർശ മധ്യസ്ഥരായ പാക്കിസ്ഥാൻ കൈമാറിയിട്ടും അടങ്ങാതെ ഇറാനും യുഎസും. ഇറാനിലെ ബുഷെഹറിലും ടെഹ്റാനിലും തുടർ‌ച്ചയായ 12-ാം രാത്രിയും യുഎസ് ആക്രമണം നടത്തി. ബഹ്റൈനിലും സൗദി അറേബ്യയിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങിയെങ്കിലും ആക്രമണമുണ്ടായില്ല. ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ മിസൈൽ‌ ആക്രമണങ്ങളുണ്ടായി. യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് യുഎസ് ഒരുക്കമാണെന്നും എന്നാൽ ഇറാൻ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കപ്പലുകളെ ഇറാൻ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി…

Read More

3 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വിദ്യയ്ക്ക് ഫോൺ; കേസിൽ 2 പേർ അറസ്റ്റിൽ

കോഴിക്കോട്∙ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്നു 3 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ 2 പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണു അറസ്റ്റ് ചെയ്തത്. യുപി – ഡൽഹി അതിർത്തിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനു മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ട് ഈ മാസം ആറിനാണു തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ എത്തിയത്….

Read More

പാലാ നഗരസഭാ ചെയർപേഴ്സൺ, മായാ രാഹുലിന് സാധ്യതയേറി

പാലാ: നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മായാ രാഹുലിന് സാധ്യതയേറി. പ്രതിപക്ഷമായ ഇടതുമുന്നണിയുടെയും കോൺഗ്രസിൽ നിന്നും പുറത്തായ നാല് കൺസിലർമാരുടെയും പിന്തുണ മായാ രാഹുലിനാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 20 ദിവസത്തിനുള്ളിൽ നടക്കും. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കും. അതേസമയം ഒരു ടേമിൽ ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിൽ നിന്നും പുറത്തായ ലിസിക്കുട്ടി മാത്യുവിന് നൽകണമെന്ന നിർദ്ദേശം ചിലർ ഉയർത്തുന്നുണ്ട്. ഇതും പരിഗണിച്ചേക്കും. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19ാം വാർഡിനെയാണ്…

Read More

സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ്‌ പ്രശാന്ത് കസ്റ്റഡിയിൽ. തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ കൊല്ലത്ത് എത്തിച്ചശേഷമാകും ചോദ്യംചെയ്യലും മറ്റ് നടപടികളും സ്വീകരിക്കുകയെന്നാണ് വിവരം.   രണ്ട് ദിവസം മുമ്പ് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി. തുടർന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിന്റെയും തിരുവാഭരണ കമ്മീഷണർ റജിലാലിന്റെയും…

Read More

വിമാനമാർഗം കൂടുതൽ സൈന്യം ഡൽഹിയിലേക്ക്; അധിക സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം കടുക്കുന്നതിനിടെ ഡൽഹിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. 30 കമ്പനി കേന്ദ്രസേനയെ ഡൽഹിയിലേക്ക് അധികമായി വിന്യസിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗമാണ് സൈന്യത്തെ എത്തിച്ചത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 27 വരെ അധിക സേനയെ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ആകെ 30 കമ്പനിയിൽ 18…

Read More

അഞ്ചരക്കണ്ടിയില്‍ റാമിനെ രക്ഷിച്ച പോലീസ് തിരുവനന്തപുരത്ത് ഏബലിനും ജാമ്യം ഉറപ്പാക്കി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരനായ അധ്യാപകന്‍ ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ അണിയറയില്‍ വഴിവിട്ട ഒത്തുകളി നടത്തിയ സംസ്ഥാന പോലീസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗുരുതരമായ കുറ്റകൃത്യത്തിലും പ്രതിക്ക് രക്ഷപ്പെടാന്‍ ജാമ്യപ്പൂട്ട് ഒരുക്കി നല്‍കി. സഹപാഠികളായ ഒട്ടേറെ മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും മറ്റും ശേഖരിച്ച് അശ്ലീല വെബ്‌സൈറ്റുകളില്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതിയും മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ വയനാട് കാക്കവയല്‍ സ്വദേശി ഏബലിനാണ് പോലീസിന്റെ ആസൂത്രിത നന്മയില്‍…

Read More

പാളയം കൊലപാതകത്തില്‍ നിര്‍ണായകമായത് ശാസ്ത്രീയ അന്വേഷണം; ബന്ധുവായ കൊലപാതകിയെ കുടുക്കിയത് സിസിടിവി

കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) രക്തത്തില്‍ കുളിച്ച നിലയില്‍ സ്വന്തം കിടപ്പുമുറിയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സംഭവത്തില്‍, പ്രാദേശിക ലഹരിസംഘങ്ങളിലേക്ക് നീണ്ട സംശയമുനകളെ നിഷ്പ്രഭമാക്കി പോലീസ് നടത്തിയത് കൃത്യതയാര്‍ന്ന ശാസ്ത്രീയ അന്വേഷണം. കൊലപാതകം നടന്ന് കേവലം 12 മിനിറ്റിനുള്ളില്‍ പ്രതി മടങ്ങിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ബിജുവിന്റെ ബന്ധുവായ മാങ്കാവ് കുറ്റിയില്‍താഴം തെക്കിനേടത്ത് മീത്തല്‍ ദീപക് (21) ആണ് ക്രൂരമായ ഈ കൃത്യത്തിന് പിന്നിലെന്ന് ശാസ്ത്രീയ ചോദ്യം…

Read More