തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയിൽ. തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ കൊല്ലത്ത് എത്തിച്ചശേഷമാകും ചോദ്യംചെയ്യലും മറ്റ് നടപടികളും സ്വീകരിക്കുകയെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പ് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി. തുടർന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിന്റെയും തിരുവാഭരണ കമ്മീഷണർ റജിലാലിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.