ഗുജറാത്തിലും മഹാരാഷ്‌ട്രയിലും അതിശക്തമായ മഴ

മുംബയ്: ഗുജറാത്തിലും മഹാരാഷ്‌ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്‌സ്‌പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് പൻവേലിൽ നിന്ന് വഴിതിരിച്ചുവിട്ടത്. ഇവ ജൽഗാവ് – പാൽധി – ഉദ്‌ന വഴി സൂറത്തിലെത്തും. അതേസമയം, സൂറത്തിൽ നിന്നുള്ള ആറ് ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. മണ്ണിടിച്ചിലും ട്രാക്കിൽ വെള്ളം കയറിയതുമാണ് കാരണം.

 

ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. വരും മണിക്കൂറിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *