വിശപ്പിന്റെ വിലയറിയുന്നവർ പറയുന്നു തുടരണം ‘പൊതിച്ചോറ്’

കാസർകോട്‌​‘നമ്മൾ ആശുപത്രിയിലാവുന്ന സമയത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കണം. അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്‌. നല്ല ഭക്ഷണം ലഭിക്കുന്നതും അതു കൊടുക്കാൻ കഴിയുന്നതും എത്ര മഹത്തരമാണ്‌. അത്രയും ഇഷ്ടത്തോടെയും സന്തോഷത്തോടെയുമാണ്‌ പൊതിച്ചോറ്‌ നൽകുന്നത്‌. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെങ്ങനെയാണ്‌ നമ്മൾ നിർത്തുക–’ കാസർകോട്‌ ജനറൽ ആശുപത്രിയിലേക്ക്‌ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ പങ്കിൽ രണ്ടുപൊതി അധികംനൽകുകയായിരുന്നു കഴിഞ്ഞദിവസം ഉദുമ തെക്കിൽ വില്ലേജിലെ മാച്ചിപ്പുറത്തെ ‘ദേവാലയം’ ഹ‍ൗസിൽ ബീന വിജയൻ. കഴിയാവുന്നിടത്തോളം കാലം പൊതിച്ചോറു നൽകുമെന്നും അവർ പറഞ്ഞു. പ്രത്യേക രാഷ്ട്രീയവിരോധംമൂത്ത്‌ നല്ലകാര്യങ്ങളെ അവസാനിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌…

Read More

ആവേശം, ആഘോഷം

കൊച്ചി 48 ടീമുകൾ, 104 മത്സരങ്ങൾ, തുടക്കത്തിലേ കാലിടറിയ വന്പന്മാർ, വിസ്മയിപ്പിച്ച കന്നിക്കാർ, കൈയടിപ്പിച്ച താരങ്ങൾ… ലോകം ഒരു കാൽപ്പന്തിലേക്ക്‌ ചുരുങ്ങിയ ദിനരാത്രങ്ങളാണ്‌ കഴിഞ്ഞുപോയത്‌. രാത്രിയെ പകലാക്കിയും ഇരുട്ടിനെ പ്രകാശമാക്കിയും നാടൊന്നാകെ നെഞ്ചേറ്റിയ തുകൽപന്താട്ടത്തിന്‌ ആവേശകരമായ അന്ത്യം. ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിന്‌ പന്തുരുണ്ടത്‌ ന്യൂജേഴ്‌സിയിലെങ്കിലും കൊച്ചിയിലും ആവേശത്തിന്‌ ഒട്ടും കുറവുണ്ടായില്ല. ഞായറാഴ്ച ആഘോഷ– ആഹ്ലാദ പരിപാടികളും വാഹനറാലികളുമായി ഇരുടീമിന്റെ ആരാധകരും രാവിലെതന്നെ നിരത്തിലിറങ്ങി. അർജന്റീനയുടെ വെള്ളയും നീലയും കലർന്ന കുപ്പായമിട്ടും സ്‌പെയിനിന്റെ ചുവന്ന കുപ്പായമണിഞ്ഞും ഗ്രാമ–നഗരവീഥികൾ കീഴടക്കിയ…

Read More

എക്‌സ്‌ട്രാ ടൈം ത്രില്ലറിൽ സ്പെയിൻ ലോക ചാംപ്യന്മാർ

ന്യൂജഴ്സി ∙ എക്‌സ്ട്രാ ടൈമിലെ ഗോളിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തു നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. സ്കോർ (1–0). മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, മത്സരത്തിന്റെ 117 ാം മിനിറ്റിലാണ് അർജന്റീന ആദ്യ ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ…

Read More

നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ കേന്ദ്രം ഉദ്ഘാടനം തിങ്കളാഴ്ച

ചാവക്കാട്: വര്‍ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരമായി ചാവക്കാട്ട് തുടങ്ങുന്ന തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച്.അക്ബര്‍ അറിയിച്ചു. മണത്തലയിലുള്ള നഗരസഭ വെറ്ററിനറി ആശുപത്രി പരിസരത്താണ് വന്ധ്യംകരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂര്‍ണമായി പാലിച്ച് ചാവക്കാട് നഗരസഭയുടെ വെറ്ററിനറി ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി പെറ്റുപെരുകുന്നത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം….

Read More

കടലിൽ ഒഴുകിനടന്ന 150 ചാക്കുകളുടെ അവകാശികളെത്തി, വിഴിഞ്ഞത്ത് തർക്കം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ച പ്ലാസ്റ്റിക് പെല്ലെറ്റുകൾ അടങ്ങിയ ചാക്കു കെട്ടുകൾ കൊണ്ടുപോകാനുള്ള കമ്പനി അധികൃതരുടെ നീക്കം തടഞ്ഞ് പ്രദേശത്തെ മത്സ്യ തൊഴിലാളികൾ. ഒരു വർഷം മുൻപ് കൊച്ചി – ആലപ്പുഴ ഉൾക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കു കപ്പലിൽ നിന്നും വീണ കണ്ടയ്നറുകളിലെ ചാക്കു കെട്ടുകൾ കടലിൽ ഒഴുകി നടക്കുകയായിരുന്നു. കടലിൽ മുങ്ങിക്കിടന്ന കണ്ടയ്നർ കാലപ്പഴക്കം കൊണ്ട് പൊട്ടി ഉള്ളിലെ ചാക്കുകൾ വെള്ളത്തിന് മുകളിലേക്ക് എത്തിയതാണെന്നാണ് വിലയിരുത്തൽ. യുഎഇ നിർമ്മിതമായ പോളിപ്രൊപ്പലൈൻ ആണെന്നും 25…

Read More

പൊതിച്ചോറ് പോര്; വിട്ടുവീഴ്ച്ചയില്ലെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും…

Read More

ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്ഥലവും സ്വർണ്ണവും കൈക്കലാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹണിട്രാപ്പ് തട്ടിപ്പെന്ന് പരാതി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്ലാറ്റും, സ്ഥലവും, സ്വർണ്ണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും, ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്നി സുരേഷ് ആണ്…

Read More

വാങ്ചുക് സഫ്ദർജങ് ആശുപത്രിയിൽ തന്നെ തുടരും; കേന്ദ്രത്തിന് നോട്ടീസ് അയച്ച് കോടതി, ഇടക്കാല ഉത്തരവില്ല

ന്യൂഡൽഹി: നിരാഹാരമനുഷ്ഠിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരേ ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. വിഷയത്തിൽ മൂന്നുദിവസത്തിനകം മറുപടിനൽകണമെന്നാണ് കോടതി നിർദേശം. വാങ്ചുകിന്റെ ചികിത്സ നിലവിൽ സഫ്ദർജങ് ആശുപത്രിയിൽതന്നെ തുടരുമെന്നും കോടതി അറിയിച്ചു. ഈമാസം 24-ന് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാരിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്. സോനം ലഡാക്കിൽ 35 ദിവസത്തോളം സമരം…

Read More

വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു

ഹൈദരാബാദ്: വിവസ്‌ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. ഹൈദരാബാദിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ തേജസ്വിനിയാണ് മരിച്ചത്. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തെങ്കിലും വിഗ്രഹം കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസം രാത്രി വിവസ്‌ത്രയായി റോഡിലൂടെ ഓടിയെത്തിയ യുവതി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന അമ്മവാരും ദേവിയുടെ വിഗ്രഹം കൈയിലെടുത്ത ശേഷം കുളത്തിനരികിലെത്തി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിൽ വിഗ്രഹം നിർണായക തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളത്തിൽ വ്യാപകമായി തെരച്ചിൽ നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി…

Read More

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല’- വിശദീകരണവുമായി മന്ത്രി മുരളീധരൻ

തിരുവനന്തപുരം:പൊതിച്ചോറ് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ…

Read More