വീരഗാഥയുടെ ‘ഭ്രമ’യുഗം
2025-26 വര്‍ഷം മമ്മൂട്ടിക്ക് പുരസ്‌കാരങ്ങളുടെ കാലമാണ്. പത്മഭൂഷണ്‍, സംസ്ഥാന അവാര്‍ഡ് എന്നിവയ്ക്ക് പിന്നാലെ ‘ഭ്രമയുഗം’ ചിത്രത്തിലെ പ്രകടനത്തിന് നാലാമത്തെ ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഇതോടെ, ദേശീയ അവാര്‍ഡുകളുടെ എണ്ണത്തില്‍ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം സ്വപ്ന തുല്യമായ നേട്ടങ്ങളുടെ കാലമാണ് ഇത്. 2025 – 26 വര്‍ഷത്തില്‍ അഭിമാനകരമായ പുരസ്‌കാര നേട്ടങ്ങളുടെ പെരുമഴ നനഞ്ഞ് നില്‍ക്കുകയാണ് മെഗാ സ്റ്റാര്‍. പത്മഭൂഷണും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി തിളങ്ങി…