ആറുമണിക്ക് മുമ്പേ: കൂട്ടത്തോടെ കൂടണഞ്ഞ് പ്രിയദർശിനികൾ

കൊല്ലം: ടെക്സ്റ്റൈൽസുകളും ഷോപ്പിംഗ് മാളുകളും അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി വീട്ടിലേക്ക് പോകാൻ പ്രിയദർശിനി ബസിനായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ. പ്രിയദർശിനി സർവീസായി മാറിയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറിന് മുമ്പേ സർവീസ് അവസാനിപ്പിക്കുന്നതാണ് പ്രശ്നം. കൊല്ലം ഡിപ്പോയിൽ ആകെ 42 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. അതിൽ 28 എണ്ണവും ആറുമണിക്ക് സർവീസ് അവസാനിപ്പിക്കുന്നവയാണ്. ബാക്കി 14 ഓർഡിനറി ബസുകൾ മാത്രമാണ് രാത്രി ഒൻപത് മണി കഴിഞ്ഞും ഓടുന്നത്. അതുകൊണ്ട് തന്നെ…

Read More

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: കോട്ടയത്ത് അമ്മയും മകളും മരിച്ചു; പിതാവും മകനും ഗുരുതര നിലയിൽ

അയർക്കുന്നം ( കോട്ടയം) ∙ മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മകളും മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ (50) ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30നാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മയും മരിച്ചു. ജോസ്നയുടെ മ‍ൃതദേഹം ഇന്നുരാവിലെ പോസ്റ്റ്മോർട്ടം ചെയ്യും. ഇരുവരുടെയും സംസ്കാരം പിന്നീട്. ജോബിയുടെ നിലയും അതീവ ഗുരുതരമാണ്. ഇളയ…

Read More

ഗുരുവായൂരിലെ ക്രിമിനൽ വാഴ്ച: നടപടിയാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഗുരുവായൂർ ∙ ഗുരുവായൂർ നഗരത്തിലെ ക്രിമിനൽ വാഴ്ചയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് നിർദേശം നൽകി. ക്ഷേത്ര നഗരത്തിൽ ക്രിമിനലകൾ തമ്പടിക്കുന്നതിനെക്കുറിച്ച് ‘മനോരമ’ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. 3 മാസത്തിനിടെ രണ്ടുകൊലപാതകങ്ങളാണ് ഇവിടെ നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി കമ്മിഷണറെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കി. അടിയന്തര നടപടിയും നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് കഴിയുന്ന അശരണരായ…

Read More

അജേഷ് എന്ന ബസ്സ് ഡ്രൈവറുടെ ധീരത. പെരിയാറിലേയ്ക്ക് ചാടിയ പതിനാറുകാരിയ്ക്കു പുതുജീവൻ

പറവൂർ: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് മാഞ്ഞാലി പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പതിനാറുകാരിക്ക് രക്ഷകനായി മാറിയ അജേഷ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. സ്വന്തം ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്തുചാടിയ അജേഷിന്റെ അസാമാന്യ ധീരതയിലാണ് കൗമാരക്കാരിക്ക് പുതുജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പകലായിരുന്നു നാടിനെ നടുക്കിയ ആത്മഹത്യാശ്രമം. മാഞ്ഞാലി പാലത്തിന് മുകളിൽ ആളുകൾ പരിഭ്രാന്തരായി ഒത്തുകൂടി നിൽക്കുന്നത് കണ്ടാണ് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ്സ് റോഡരികിൽ നിർത്തി അജേഷ് ഓടിയെത്തിയത്. പെരിയാറിന്റെ…

Read More

കോഴിക്കോട് പയ്യാനക്കലിൽ ഒരു ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വിൽപ്പന

കോഴിക്കോട് പയ്യാനക്കലിൽ ഒരു ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ‘ബാക്ക് ടു ഫിറ്റ്’ എന്ന പേരിലുള്ള ഈ ജിംനേഷ്യത്തിൽ പരിശോധന നടത്തിയ പോലീസ് സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ആരോഗ്യ സംരക്ഷണത്തിനായി യുവാക്കൾ എത്തുന്ന ജിമ്മിൽ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വൻ ശേഖരമാണ് ഉണ്ടായിരുന്നത്. ജിമ്മിലെത്തുന്നവർക്ക് ലഹരി വിൽപന നടത്തിയിരുന്ന ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നീ മൂന്ന് യുവാക്കളെ പോലീസ് ഇവിടെ വെച്ച് പിടികൂടി. ഇവരിൽ നിന്നുമായി…

Read More

വൻ ലഹരിമരുന്ന് വേട്ട; ബെംഗളൂരുവിൽനിന്ന് MDMA എത്തിച്ച് വിൽപ്പന, കാരിയർമാരായി സ്ത്രീകളും

കോഴിക്കോട്: പേരാമ്പ്രയിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 51.432 ഗ്രാം എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേരെ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ടു വെച്ചാണ് പ്രതികൾ പിടിയിലാവുന്നത്. മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച KA 53 MD 5418 നമ്പർ കാറും പോലീസ്…

Read More

സ്വർണം വാങ്ങും, ഗൂഗിൾ പേയിൽ പണം അയച്ചതായി കാണിക്കും, പക്ഷേ അക്കൗണ്ടിൽ കയറില്ല; യുവാവ് അറസ്റ്റിൽ

എരമംഗലം (മലപ്പുറം): വ്യാജ മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു സ്വർണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി സ്വർണാഭരണം കവർന്ന യുവാവ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. വെളിയങ്കോട് സ്‌കൂൾപടി സ്വദേശി പുളിക്കൽ ഹൗസ് ജംഷാദ് (29) ആണ് പിടിയിലായത്. എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വർണക്കടകളിൽനിന്നാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വർണ കടയിൽ സ്വർണാഭരണം വാങ്ങാനായി എത്തുകയും വാങ്ങിയ ശേഷം ഗൂഗിൾപേ വഴി പണം അയച്ചതായി കടക്കാരെ വിശ്വസിപ്പിച്ചു ആഭരണം വാങ്ങിയശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്….

Read More

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ചിരുന്ന പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടി, മൂന്ന് യുവാക്കൾ പിടിയിൽ

കൊച്ചി:നെടുമ്പാശേരിയിൽ ഇരുചക്രവാഹനത്തിൽ ട്രിപ്പിൾസ് അടിക്കുന്നതിന്റെ ഫോട്ടോ എടുത്ത പൊലീസുകാരന് യുവാക്കളുടെ മർദ്ദനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്.   മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് മൂവരും ഒരുബൈക്കിൽ പലതവണ ചുറ്റിക്കറ്റങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ ഇതിന്റെ ഫോട്ടോയെടുത്തു. ഫോൺ തട്ടിപ്പറിച്ച യുവാക്കൾ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കപ്രശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവരെ നെടുമ്പാശേരി പൊലീസാണ് പിടികൂടിയത്.   മറ്റൊരു സംഭവത്തിൽ യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ…

Read More

പ്രിയദർശിനി കാരണം കെഎസ്ആർടിസിക്ക് മറ്റൊരു നേട്ടം: യാത്രക്കാരുടെ എണ്ണം കൂടി, പുതിയ റൂട്ടുകളിൽ സാദ്ധ്യത

കോട്ടയം: സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് മികച്ച സ്വീകാര്യത. വിദ്യാർത്ഥിനികൾ, തൊഴിലാളികൾ, സാധാരണ വനിതാ യാത്രക്കാർ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. അവർ ഒന്നടങ്കം പദ്ധതിയെ പ്രശംസിക്കുന്നു. ഇതിനിടെ പദ്ധതിയിൽ കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും മെച്ചപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.   പുതിയ റൂട്ടുകളിൽ സാദ്ധ്യത പ്രിയദർശിനി പദ്ധതി ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ചെറിയ…

Read More

യുവതികളെ ശല്യം ചെയ്‌തെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ വിരലിൽ കടിച്ച് യുവാവ്

കൊച്ചി: കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് ഇയാൾ ആക്രമിച്ചത്.     ഇന്നലെ പുലർച്ചെ 1.30ഓടെ കലൂർ ജംഗ്‌‌ഷനിലായിരുന്നു സംഭവം. നാല് യുവതികളെ ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് എറണാകുളം വെസ്റ്റ് സബ്‌ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട് കൊച്ചി ഇൻസ്പെക്‌ടർ കെ സി രതീഷും സംഘവും സ്ഥലത്തെത്തി. പൊലീസ് സംഘത്തെ കണ്ടതോടെ…

Read More