പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന…

Read More

കടയിൽ ബഹളം വയ്ക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27 യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി, ആലുവ ഈസ്റ്റ്, ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2020-ൽ…

Read More

പ്രതിയെപിടികൂടാനെത്തിയ പൊലീസ് സംഘത്തെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം

നെയ്യാറ്റിൻകര:  സ്വര്‍ണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിൻതുടർന്ന് പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം.  എസ്.ഐയും കൂടെ രണ്ടു  സിവിൾ പൊലീസും  സഞ്ചരിച്ച ബൈക്കിന് പിന്നിൽ  കാറിടിച്ച് കൊലപ്പെടുത്താനാണ്  ശ്രമംനടത്തിയത്  നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ  എസ്. ഐ അക്ഷയ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ, ആൻ്റണി, എന്നിവർക്കാണ് പരിക്കേറ്റ്. മൂന്ന് പേരെയും നെയ്യാറ്റിൻകര നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം. പ്രതികൾ നെയ്യാറ്റിൻകര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു.  പ്രതികൾ സഞ്ചരിച്ച…

Read More

ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി മന്ത്രി

കാസർകോട്: ഡിജിറ്റൽ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാർഥിനിക്ക് ലാപ്ടോപ്പ് ലഭ്യമാക്കി പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമമന്ത്രി കെ.എ. തുളസി. ദേലംപാടി പഞ്ചായത്ത് കണ്ണംകോൽ ഉന്നതിയിലെ സിജാകുമാരിക്ക് തിരുവനന്തപുരത്തെ ഓഫീസിൽവെച്ച് മന്ത്രി ലാപ്ടോപ്പ് കൈമാറി. തുടർപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടിൽ പ്രത്യേക പഠനമുറി നിർമിച്ചുനൽകുമെന്നും മന്ത്രി ഉറപ്പുനൽകി. മലവേട്ടുവ വിഭാഗത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യയാളാണ് സിജാകുമാരി. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ ബി.എ. സോഷ്യൽ സയൻസിൽ ഒന്നാം സ്ഥാനത്തോടെയാണീ മിടുക്കി വിജയിച്ചത്. ബി.എഡ്. പഠനം…

Read More

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം’; സതീശൻ ഉമ്മാക്കി കാണിക്കേണ്ടെന്നും എം.എം മണി

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന.കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്’, മണി പറഞ്ഞു.താമസിക്കുന്ന സ്ഥലം 150 വർഷം…

Read More

പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം

ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഒരു ‘മെഗാ പഞ്ചവാദ്യം’ അരങ്ങേറാൻ ഒരുങ്ങുന്നു. ലോക റെക്കോർഡിലേക്ക് വരെ വഴിതുറന്നേക്കാവുന്ന ഒരുദ്യമത്തിലേയ്ക്കാണ് ഫൗണ്ടേഷൻ മുന്നിട്ടിറങ്ങുന്നത്. ഈ സാംസ്കാരിക വിപ്ലവത്തിന് പിന്നിൽ ജാതി-മത-പ്രായഭേദമന്യേയുള്ള സ്ത്രീശക്തിയുടെ ഒത്തുചേരലാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവരെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകും. ഈ മഹാസംരംഭത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെട്ട് ഇതിനകം പേര് രജിസ്റ്റർ ചെയ്ത പഠിതാക്കളുടെയും കലാകാരികളുടെയും ആദ്യ യോഗം…

Read More

വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ വിവാഹമോചന ഹരജി സമര്‍പ്പിച്ചിരുന്ന മകള്‍ക്ക്, വിവാഹമോചന ഉത്തരവ് മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിലും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിച്ച സായുധ സേനാ ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. ജസ്റ്റിസ് എസ് മനുവും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂര്‍ എരുവട്ടി സ്വദേശിനിയായ യുവതിയ്ക്കാണ് അനുകൂലമായ വിധി. അന്തരിച്ച മുന്‍…

Read More

തീരജ്വാല” മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്കി

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നില്‍ തീരജ്വാല അംഗങ്ങള്‍ വിശദീകരിച്ചു. ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാന്‍ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും പിന്‍വലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ, അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ തുരങ്കപാത ജനവാസമേഖലയില്‍ നിന്നും…

Read More

ഗണേശോത്സവ പുരസ്‌കാരം

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെംപിൾ ട്രസ്റ്റ്, ഗണേശോത്സവ സമിതി കേരളം എന്നിവയുടെ നേതൃത്വത്തിൽ ഗണേശോത്സവം 2026 സ്വാഗതസംഘം കമ്മിറ്റിയും പുരസ്‌ക്കാരവിതരണവും നടന്നു. അനർട്ട് മുൻഡയറക്ട്ടർ ഡോ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി വി ശാന്തകുമാർ എം എൽ എയിൽ നിന്നും ആഴിമല ശിവക്ഷേത്രം ജനറൽ സെക്രട്ടറിയും എസ്എൻഡിപിയോഗം യൂത്ത്മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറിയുമായ വിജേഷ് ആഴിമല പുരസ്‌കാരം ഏറ്റുവാങ്ങുന്നു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സ്വാമി അഗസ്ത്യശ്രീ രാജവൈദ്യമോഹനന്ദസരസ്വതി,കിഴക്കില്ലം രാജേഷ്നമ്പൂതിരി ,ഡോ രാധാകൃഷ്ണൻ എന്നിവർ…

Read More

ലോക യുവജന നൈപുണ്യ ദിനാചാരണം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക യുവജന നൈപുണ്യ ദിനാഘോഷം സംഘടിപ്പിച്ചു. അദാനി ഫൗണ്ടേഷൻ CSR ഹെഡ് ശ്രീ സെബാസ്റ്റ്യൻ ബ്രിട്ടോ ഉത്ഘാടനം നിർവഹിച്ച പൊതു പരിപാടിയിൽ അദാനി ഫൗണ്ടേഷൻ ടീം അംഗങ്ങൾ, അസാപ്പ് കേരള വിഴിഞ്ഞം ടീം അംഗങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റിസോഴ്സ് പേർസൺസ് എന്നിവർ പങ്കെടുത്തു. കൂടാതെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ…

Read More