ചാലക്കുടി: പഞ്ചവാദ്യസ്വാദകർക്കു മുമ്പിൽ പെൺതാളത്തിന്റെ സൗന്ദര്യപ്രദർശനത്തിനായി അവർ ഒരുക്കങ്ങൾ തുടങ്ങി. പത്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഒരു ‘മെഗാ പഞ്ചവാദ്യം’ അരങ്ങേറാൻ ഒരുങ്ങുന്നു. ലോക റെക്കോർഡിലേക്ക് വരെ വഴിതുറന്നേക്കാവുന്ന ഒരുദ്യമത്തിലേയ്ക്കാണ് ഫൗണ്ടേഷൻ
മുന്നിട്ടിറങ്ങുന്നത്. ഈ സാംസ്കാരിക വിപ്ലവത്തിന് പിന്നിൽ ജാതി-മത-പ്രായഭേദമന്യേയുള്ള സ്ത്രീശക്തിയുടെ ഒത്തുചേരലാണ് ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവരെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകും. ഈ മഹാസംരംഭത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെട്ട് ഇതിനകം പേര് രജിസ്റ്റർ ചെയ്ത പഠിതാക്കളുടെയും കലാകാരികളുടെയും ആദ്യ യോഗം 2026 ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അന്നനാട് വേലുപ്പിള്ളി ശ്രീഅയ്യപ്പ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഇതുവരെ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വനിതകൾക്ക് ജൂലൈ 19 വരെ അവസരമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന ഏതെങ്കിലും വാട്സാപ്പ് നമ്പറുകളിലേക്ക് “Mega Panchavadyam” എന്ന് ടൈപ്പ് ചെയ്ത് തങ്ങളുടെ പേരും വാട്സാപ്പ് നമ്പറും സന്ദേശമായി അയക്കുക. സംഘാടകസമിതി ഭാരവാഹികളായ ടി. ഐ. മോഹൻദാസ്: 9495424674, എം.എൻ.എസ്. നായർ: 9400632080, കെ. നാരായണൻകുട്ടി: 9446872903, അന്നമനട മുരളീധരമാരാർ : 8157008024
എന്നിവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പൊൻതൂവലാകാൻ പോകുന്ന പഞ്ചവാദ്യ പെൺകൂട്ടായ്മയിലേയ്ക്ക് കലയെ സ്നേഹിക്കുന്ന എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി കുഴൂർ നാരായണമാരാർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.എൻ.എസ്. നായർ അറിയിച്ചു.
പെൺകരുത്തിന്റെ താളവിസ്മയത്തിനായി കാത്തിരിക്കാം ചരിത്രം കുറിക്കാൻ മെഗാ പഞ്ചവാദ്യം