അയർക്കുന്നം റോഡിൽ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് കലുങ്കും ഓടയും ഇല്ല

പാലാ: മഴ മാറി നിന്നാലും കിടങ്ങൂർ അയർക്കുന്നം റോഡിലെ മോനിപ്പള്ളി വളവിൽ വെള്ളക്കെട്ട് ഒഴിയണമെങ്കിൽ ദിവസങ്ങളെടുക്കും. ഇതോടെ ഇതുവഴി പോകുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും വെള്ളക്കെട്ട് ദുരിതമായി മാറുകയാണ്. ചെറിയ മഴ പെയ്താൽ പോലും റോഡിൽ 300 മീറ്ററോളം ദൂരത്തിൽ വെള്ളം കയറി കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. മുമ്പ് ഈ പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാൻ ചെറുതോടുകളും രണ്ട് കലുങ്കുകളും ഉണ്ടായിരുന്നു. മേക്കാട്ട് തോട് വഴിയായിരുന്നു പ്രധാനമായും വെള്ളം ഒഴുകിപ്പോയിരുന്നത്. കൂടാതെ കൊച്ചുപാലം വഴിയും, കടുതോടിൽ തോട് ഇരുട്ടുകുഴി തോട് എന്നിവ…

Read More

തൊഴിലാളി ക്യാമ്പിലെ മലിനജലം മാർക്കറ്റ് റോഡിലേക്ക്

കോട്ടയം : തോന്ന്യാസം… അങ്ങനെയേ പറയാൻ കഴിയൂ. നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന റോഡിലൂടെ സെപ്ടിക് ടാങ്കിലെ മലിനജലം പരന്നൊഴുകുകയാണ്. മൂക്കുതുളച്ച് കയറുന്ന ദുർന്ധവും. പാസ്‌പോർട്ട് ഓഫീസ് – മാർക്കറ്റ് റോഡിൽ കേരള കൗമുദി ഓഫീസ് കെട്ടിടത്തിന് മുൻവശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നാണ് രാത്രികാലങ്ങളിൽ മലിനജലം ഒഴുക്കി വിടുന്നത്. ഒരുവതവണയല്ല, തുടർച്ചയായി ഇത് ആവർത്തിച്ചിട്ടും നഗരസഭ കണ്ടഭാവം നടിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ കറുത്ത നിറത്തിലുള്ള മലിനജലം റോഡിലേക്കും ഓടകളിലേക്കും ഒഴുകുന്നതിനാൽ ഇതുവഴി കാൽനടയാത്ര പോലും…

Read More

മഴമാറിയാലും മണ്ണഞ്ചേരിയിൽ വെള്ളക്കെട്ടിന് ശമനമില്ല

മുഹമ്മ: മണ്ണഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡും മണ്ണഞ്ചേരി – കാട്ടുചിറ റോഡും ദിവസങ്ങളോളം വെള്ളക്കെട്ടിലാകാൻ ചെറിയൊരു മഴ മതി. വെള്ളക്കെട്ട് പതിവായതോടെ ബസ് കാത്തിരിപ്പുകാരും കാൽനടക്കാരും വ്യാപാരികളും ഒരുപോലെ ദുരിതത്തിലാണ്. ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരവും അപകടം പിടിച്ചതുമാണ്. കെട്ടിക്കിടക്കുന്ന വെള്ളം ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതരോ,​ജനപ്രതിനിധികളോ ഇതുവരെ തയ്യാറായിട്ടില്ല. മഴവെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്ന തരത്തിൽ കാനയും റോഡും ശാസ്ത്രീയമായി പുനഃക്രമീകരിച്ച്…

Read More

കരയോഗം ഭാരവാഹികൾ

ചെന്നിത്തല : ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി ദിപു പടകത്തിൽ (പ്രസിഡന്റ്‌ ), ഗോപാലകൃഷ്ണൻ പിള്ള(സെക്രട്ടറി), ശ്രീനാഥ്.വി(വൈസ് പ്രസിഡന്റ്), കെ.എസ് ശശീന്ദ്രൻ പിള്ള (ജോയിന്റ് സെക്രട്ടറി), കൃഷ്ണകുമാർ (ട്രഷറർ), രാകേഷ് മഠത്തിൽ വടക്കെതിൽ, സന്തോഷ്‌ ചാലാ, രാജേഷ് കണ്ണനൂർ പുത്തൻവീട്, രാധാകൃഷ്ണൻ.ആർ, ജയരാജ്‌.ജെ, സുനിൽകുമാർ.എസ്(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. മാവേലിക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ സനീഷ് കുമാർ പൊതുയോഗത്തിൽ പങ്കെടുത്തു.

Read More

സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

തുറവൂർ: ചന്തിരൂരിലെ സ്വകാര്യസ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ ദമ്പതികൾക്ക് പരിക്കേറ്റു. ചന്തിരൂരിലെ ഔവർ ലേഡി ഒഫ് മേഴ്സി സ്കൂളിന്റെ വടക്കുഭാഗത്തെ മതിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇടിഞ്ഞുവീണത്. അരൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ ഓതിക്കംപറമ്പിൽ ദാസൻ (65), ഭാര്യ സുജാത (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും നാല് വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ ദാസനെ സ്കാനിംഗ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കി. സുജാതയുടെ വലതുകാലിന് രണ്ടിടത്ത് ഒടിവുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു….

Read More

സബ് ഇൻസ്‌പെക്‌ടർ മുന്നിലിരിക്കെ അൻസിബയെ ചോദ്യം ചെയ്തത് ലക്ഷ്മിപ്രിയ; ബലമായി മാപ്പുപറയിച്ചുവെന്ന് എഫ്‌ഐആറിൽ

കൊച്ചി: തൃപ്പൂണിത്തുറ വനിതാ സെല്ലിൽവച്ച് മാനസിക പീഡനവും ഭീഷണിയും നേരിട്ടെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ സബ് ഇൻസ്‌പെക്‌ടർ രേഷ്‌മയ്ക്കുമെതിരെ ഹിൽ പാലസ് പൊലീസ് കേസെടുത്തിരിക്കുകയാണ്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോഴിതാ എഫ് ഐ ആറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ അൻസിബ ലക്ഷ്മിപ്രിയയുടെ ഫോണിലേയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ചിരുന്നു. ഇത് ജയേഷ് കണ്ടതോടെ കുടുംബ പ്രശ്നങ്ങൾ ഉടലെടുത്തു. ഈ വിഷയത്തിൽ ലക്ഷ്മിപ്രിയ വനിതാ…

Read More

സർക്കാർ ഇടപെട്ടിട്ടും രക്ഷയില്ല; ഇന്നും ജീവനക്കാരെ പ്രവേശിപ്പിക്കാതെ കോറോഹെൽത്ത്

കൊച്ചി: മുൻകൂർ നോട്ടീസ് നൽകാതെ എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിംഗ് കമ്പനി കോറോഹെൽത്തിൽ പ്രതിഷേധം തുടരുന്നു. സർക്കാരിന്റെ ആവശ്യം തള്ളിയ കമ്പനി ഇന്നും ജീവനക്കാരെ ഓഫീസിനുള്ളിൽ പ്രവേശിപ്പിച്ചില്ല. കമ്പനിയുമായി ബന്ധപ്പെട്ട ആരും പാലാരിവട്ടത്തെ ഓഫീസിൽ എത്തിയിട്ടില്ല. വരാനിരിക്കുന്ന നിർണായക ചർച്ചയിൽ കമ്പനി അധികൃതർ പങ്കെടുക്കുമോ എന്ന സംശയത്തിനും ഇത് കാരണമായി. നേരത്തേ ലേബർ ഓഫീസർ നടത്തിയ ചർച്ചയിൽ പത്താം തീയതി നടക്കുന്ന മന്ത്രിതല ചർച്ചവരെ തുടർനടപടികൾ പാടില്ലെന്ന് കമ്പനിയുടെ ലീഗൽ അഡ്വൈസർക്ക്…

Read More

വയനാട്ടിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടിങ്ങിക്കിടക്കുന്നതായി സംശയം, ഒരാളെ രക്ഷപ്പെടുത്തി

കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും വിവരം ഉണ്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകി. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം.

Read More

ബസില്‍ നിന്നും യാത്രക്കാരന്റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചു

മലപ്പുറം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസില്‍ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യാത്രക്കാരന്റെ മൊബൈല്‍ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കാടാമ്പുഴ താണിയപ്പന്‍ കുന്നില്‍ താമസിക്കുന്ന നൗഫലിനെ (32) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുളിമുട്ടം സ്വദേശിയുടെ മൊബൈല്‍ ഫോണുകളും രേഖകളും അടങ്ങിയ ബാഗാണ് മോഷണം പോയത്. തുടര്‍ന്ന് ഇദ്ദേഹം പോലിസില്‍ പരാതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെ മാത്തൂരില്‍ വെച്ചാണ് ബാഗ് നഷ്ടമായത്. പോലിസ് അന്വേഷണത്തില്‍ നൗഫലാണ് മോഷണം നടത്തിയതെന്ന്…

Read More

പിണറായി-ഗോവിന്ദന്‍ സഖ്യത്തിനെതിരെ കണ്ണൂര്‍ ലോബി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത ആഭ്യന്തര കലഹത്തിലേക്കും വലിയൊരു ചേരിതിരിവിലേക്കുമാണ് സിപിഎം ഒടുവില്‍ വഴിമാറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പാര്‍ട്ടിയില്‍ അസാധാരണമായ അഴിച്ചുപണികളും തീരുമാനങ്ങളും ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമായി. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി തിരുത്തല്‍വാദവുമായി രംഗത്തെത്തിയതോടെ സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. വരാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുമ്പോള്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോ അതോ പിളര്‍പ്പിന് സമാനമായ ആഭ്യന്തര യുദ്ധമോ എന്ന ചോദ്യമാണ് രാഷ്ട്രീയ…

Read More