ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിനെ തുടർന്നുണ്ടായ തർക്കം പിള്ളേര് തമ്മിൽ സിനിമാ സ്റ്റൈൽ അടി
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിനെ തുടർന്നുണ്ടായ തർക്കത്തിന്‍റെ പേരിൽ നഗരൂർ കൊടുവഴന്നൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ സ്കൂളിന് പുറത്തായിരുന്നു സംഭവം. വിദ്യാർഥികൾ പുതിയതായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാർഥികൾ വിലക്കിയതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്ന വിവരം വിദ്യാർഥികളുടെ വാട്സാപ്പ്…