അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചസംഭവം; ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി
കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു സംഭവത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്നും മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയതെന്നും അധികൃതർ വ്യക്തമാക്കി. ലഭ്യമായ എല്ലാ ആധുനിക ചികിത്സാ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതർ നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും വിശദമാക്കി. ഇന്നലെ രാത്രിയാണ് പയ്യന്നൂർ സ്വദേശി സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാന്‍ഷ് ശൗര്യ മരിച്ചത്. കളിക്കുന്നതിനിടെ ചുണ്ടും താടിയും…