വയനാട്ടിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ; ആളുകൾ കുടിങ്ങിക്കിടക്കുന്നതായി സംശയം, ഒരാളെ രക്ഷപ്പെടുത്തി
കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപമാണ് അപകടം. രക്ഷാപ്രവർത്തനം ആരംഭിച്ചു. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും വിവരം ഉണ്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകി. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം.