വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായയില്‍ പൊതിഞ്ഞ ദുരൂഹത നീങ്ങി

  കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. മാത്രമല്ല കല്ലറയില്‍ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളില്‍ നിന്നും പുറത്തേക്ക് വന്നതാണെന്ന സ്ഥിരീകരണത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കാന്‍ 38-ാം നമ്പര്‍ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുപുറത്ത് അസ്വാഭാവിക രീതിയില്‍ പായ കണ്ടത്. സംസ്‌കാരവുമായി…

Read More

ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു’, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നില്‍ അഴിമതിയുടെ മണമുണ്ടെന്നും ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദ്ദേശത്തിന് പിന്നില്‍ അഴിമതിയെന്ന് ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉയര്‍ത്തിയ ആരോപണം, സഭക്ക് പുറത്തേക്കും വ്യാപിപ്പിച്ച് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. 2023 ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെന്നും 3 വര്‍ഷം തങ്ങള്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ വന്ന…

Read More

പി.വി.ശ്രീനിജന് എതിരെ വിജിലന്‍സ് അന്വേഷണം; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90 കോടിയുടെ ക്രമക്കേട് ആരോപണം

‘സ്ലേറ്റ്’ എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പുതിയ സര്‍ക്കാര്‍ വന്നതിനു തൊട്ടുപിന്നാലെ പ്രാഥമികാന്വേഷണം തുടങ്ങിയത്….

Read More

മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ആ ബോര്‍ഡ് പാടില്ല

ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ വിലക്കിയ സര്‍ക്കുലര്‍ ശരിവെച്ച് ഹൈക്കോടതി കൊച്ചി: മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന തരത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കോടതി അംഗീകരിച്ചു….

Read More

സംസ്ഥാനത്ത പത്തുപേര്‍ക്ക് കൂടി ഷിഗെല്ല, ജൂണില്‍ മാത്രം 150 പേര്‍ക്ക് രോഗബാധയും ആറ് മരണവും തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് ജൂണ്‍ മാസം 150 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 226 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (49), വയനാട് (20), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂര്‍ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

  തിരുവനന്തപുരം: സംസ്ഥാനത്ത് പത്തുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് ജൂണ്‍ മാസം 150 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 226 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (49), വയനാട് (20), തൃശൂര്‍…

Read More

മഹേശന്റെ മരണം: വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നെന്ന് സുധീരന്‍; മുഖ്യമന്ത്രിക്ക് കത്തയച്ചു

  തിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതാവും മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണം എസ്ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.എം. സുധീരന്‍. മഹേശന്റെ ഭാര്യ നല്‍കിയ സങ്കടഹര്‍ജി അടക്കമുള്ള പകര്‍പ്പും മുഖ്യമന്ത്രിക്ക് അയച്ചു. വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവന്‍ വെടിയേണ്ടിവന്നയാളാണ് കെ.കെ. മഹേശനെന്നും എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറികൂടിയായിരുന്ന മഹേശന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ…

Read More

ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ്…

Read More

‘താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍’, സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍, അതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നും കാണുന്നില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. അത് ഏത് തലത്തില്‍ നടന്ന ചര്‍ച്ചയാണ് എന്നത് ഞങ്ങള്‍ക്കറിയില്ല. പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. മലയാള സിനിമ യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിനിര്‍ത്തി നോക്കിയാല്‍ വീണ്ടും ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്.മലയാള സിനിമയ്ക്ക് ദേശീയ അന്തര്‍ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട്. അടിവരയിട്ട് പറയുന്നു ഈ വര്‍ഷവും IFFKക്ക് തിരുവനന്തപുരം വേദിയാകും….

Read More

‘പാവ ആകാന്‍ ഞാന്‍ തയാറല്ല; അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചു’; ശ്വേത മേനോന്‍

അമ്മ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നുവെന്നും അജണ്ട വച്ച് തങ്ങളെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നും ശ്വേത മേനോന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി നടി ലക്ഷ്മി പ്രിയയും പ്രതികരിച്ചു.മുന്‍ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷമാണ് ശ്വേതാ മേനോന്റെ രാജിപ്രഖ്യാപനം.ശ്വേതാ മേനോന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഭരണ സമിതി സ്ഥാനം രാജിവെച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യു പറഞ്ഞു.ഞാനും എന്റെ കമ്മിറ്റിയും രാജി വച്ചിട്ടുണ്ട്. കുറ്റാരോപിതരായ ആള്‍ക്കാരിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ട ആയിരുന്നു….

Read More

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ…

Read More