‘മരണത്തിന്റെ ദുരൂഹ കൽഭരണി’; 1000 വർഷം പഴക്കമുള്ള രഹസ്യം കണ്ടെത്തി
വിയന്റിയാൻ: ആയിരം വർഷം പഴക്കമുള്ള കൽഭരണിക്കുള്ളിൽനിന്ന് 37 പേരുടെ ശരീരാവശിഷ്‌ടങ്ങൾ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. വടക്കൻ ലാവോസിലെ ഷിയാങ് ഖുവാങ് പീഠഭൂമിയിലെ പ്രശസ്‌തമായ ‘പ്ലെയിൻ ഓഫ് ജാർസ്’ എന്നറിയപ്പെടുന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠനവും അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെയും പ്രദേശത്തെ കൽഭരണികളിൽ മനുഷ്യരുടെ അസ്ഥികളും ചാരവും കണ്ടെത്തിയിരുന്നെങ്കിലും അവയെല്ലാം ദഹിപ്പിച്ച ശേഷമുള്ള അവശിഷ്‌ടങ്ങളായിരുന്നു. എന്നാൽ, ഇത്തവണ ആദ്യമായാണ് ദഹിപ്പിക്കാത്തവിധത്തിലുള്ള ശരീരാവശിഷ്‌ടങ്ങൾ ഭരണിക്കുള്ളിൽനിന്ന് ലഭിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ നിക്കോളസ് സ്‌കോപൽ പറഞ്ഞു. 2022…