സൗദി അറേബ്യയിലേയ്ക്ക് യാത്ര പോകരുത്; അപകടസാദ്ധ്യത, ലെവൽ 4 മുന്നറിയിപ്പുൾപ്പെടെ പുറപ്പെടുവിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിൽ പൗരന്മാ‌ർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. ഇറാന്റെ ഡ്രോണുകളും മിസൈൽ ആക്രമണങ്ങളും കണക്കിലെടുത്താണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ലെവൽ 3’ മുന്നറിയിപ്പ് ഇന്നലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചത്. യെമനിലെ ചില പ്രദേശങ്ങളെ ‘ലെവൽ 4’ ( ഒരിക്കലും യാത്ര ചെയ്യരുത്) എന്ന മുന്നറിയിപ്പിന് കീഴിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയെ വീണ്ടും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ആക്രമിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക…

Read More

റിപ്പോർട്ടിംഗിനിടെ അപകടം; വാർത്താസംഘത്തിന്റെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്ന് മരണം

വാഷിംഗ്‌ടൺ: വാർത്താ റിപ്പോർട്ടിംഗിനിടെ ഹെലികോപ്‌റ്റർ തകർന്നുവീണ് മൂന്നുപേർ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിലെ ചാറ്റ്‌സ്‌വർത്ത് മേഖലയിലാണ് അപകടം. എൻബിസി ലോസ് ആഞ്ചലസിന്റെ ന്യൂസ്‌ചോപ്പർ 4 ഹെലികോപ്‌റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തുണ്ടായ ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. ഹെലികോപ്‌റ്ററിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി എൻബിസി ലോസ് ആഞ്ചലസ് സ്ഥിരീകരിച്ചു. എലിയാന മൊറേനോ, ജോർജ് മാർസിനിയു എന്നിവരാണ് മരിച്ചത്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകരുമായിരുന്നെന്ന് ചാനൽ അവതാരകർ പറഞ്ഞു. പ്രദേശത്തെ…

Read More

പുണ്യഭൂമിയായ മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ്; ചരിത്രത്തിലാദ്യം, മണിക്കൂറുകൾക്കകം പിൻവലിച്ചു

മക്ക: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മക്ക, ജിദ്ദ, തായിഫ് മേഖലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ സിവിൽ ഡിഫൻസ്. ചരിത്രത്തിലാദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്നാണ് മുന്നറിയിപ്പ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സൗദി അറേബ്യയിൽ 13പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും…

Read More

ബഹിരാകാശത്ത് ‘ഓൺ-ഓർബിറ്റ്’ ആയുധം വിന്യസിച്ചതായി ആദ്യമായി അമേരിക്ക സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: അമേരിക്കയ്ക്ക് ബഹിരാകാശത്ത് ആയുധങ്ങളുണ്ടെന്നും, തങ്ങളുടെ പക്കൽ അത്തരം ആക്രമണ ശേഷികളുണ്ടെന്നും യുഎസ് സ്പേസ് ഫോഴ്‌സ് ചരിത്രത്തിലാദ്യമായി സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട്, ശത്രുരാജ്യങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാൻ “ഓൺ-ഓർബിറ്റ്” (ഭ്രമണപഥത്തിലുള്ള) ആയുധം അത്യാവശ്യമാണെന്ന് യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മീങ്ക് പറഞ്ഞു. മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന വാർഷിക എയർ, സ്പേസ്, ആൻഡ് സൈബർ കോൺഫറൻസിൽ പ്രഖ്യാപനം നടത്തിയ മീങ്ക്, എന്തുതരം യുഎസ് ആയുധമാണ് ബഹിരാകാശത്തുള്ളതെന്ന് വ്യക്തമാക്കിയില്ല. എങ്കിലും, “വളർന്നുവരുന്ന ഭീഷണികൾക്കെതിരെ”…

Read More

ട്രെയിൻ അടുത്തെത്തുന്നതിനിടെ യുവതി ചിരിച്ചുകൊണ്ട് സുഹൃത്തിനെ വലിച്ചടുപ്പിച്ചു; ഇരുവർക്കും ദാരുണാന്ത്യം

വാഷിംഗ്ടൺ: ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയായ യുവതിയും നേപ്പാൾ വംശജനായ സുഹൃത്തും മരിച്ചു. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിൽ ഇരിക്കുകയായിരുന്ന മലൈക ചിത്ര (24), സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരിൽ ഒരാൾ അബദ്ധത്തിൽ പാളത്തിലേക്ക് വീണതിനെ തുടർന്ന് മറ്റൊരാൾ സഹായിക്കാനായി പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടിയതാകാമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന…

Read More

ഹൂതി ആക്രമണം: സൗദി 6 നഗരങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി; ട്രം‌പ് സഹായം നിരസിച്ചുവെന്ന് റിപ്പോർട്ട്

റിയാദ്: ഹൂതി സംഘർഷത്തിനിടയിൽ സൗദി അറേബ്യ ആറ് നഗരങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. പൗരന്മാർ ശാന്തരായിരിക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകാനും മുന്നറിയിപ്പ് ആവശ്യപ്പെടുന്നു. എന്നാൽ, ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഈ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. അതേസമയം, സൗദി സഹായം തേടി ട്രം‌പിനെ വിളിച്ചുവെങ്കിലും സഹായം നിരസിച്ചുവെന്നാണ് റിപ്പോർട്ട്. രാജ്യത്തെ സൗദി സൈനിക കേന്ദ്രങ്ങളെ ഹൂതികൾ ലക്ഷ്യമിട്ടതിനെത്തുടർന്ന് സൗദിയും യെമൻ ഗ്രൂപ്പും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.തായിഫ്, ജിദ്ദ, അഭ, അൽഉല, ജിസാൻ, യാമ്പു…

Read More

‘ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്’; എതിരാളികൾ ചൈനയും റഷ്യയുമെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കയെയും സഖ്യസേനകളെയും സംരക്ഷിക്കുന്നതിനായാണ് ആയുധങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് സ്പേസ് ഫോഴ്‌സ് കഴിഞ്ഞദിവസം വ്യക്തമാക്കി. എന്നാൽ ഏതുതരം സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. എയർ, സ്പേസ്, സൈബർ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിനിടെ യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയിങ്കും ബഹിരാകാശത്തെ ആയുധങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ‘എവിടെനിന്നുള്ള ഭീഷണികളെയും നേരിടാൻ ഞങ്ങൾ സജ്ജരാണ്. ശത്രുക്കളിൽ നിന്നുള്ള ഭീഷണികൾ പ്രതിരോധിക്കാൻ ശേഷിയുള്ള ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ (സ്‌പേസ്…

Read More

ഒരു കോടിയിലധികം ഉത്പന്നങ്ങൾക്ക് വൻവിലക്കുറവ്,​ ദേശീയ ദിനത്തിൽ ഓഫർ പ്രഖ്യാപിച്ച് സൗദി

റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു കോടിയിലധികം ഉത്പന്നങ്ങക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സർക്കാർ. വിവിധ സ്ഥാപനങ്ങൾക്കായി 3500ലേറെ ഡിസ്കൗണ്ട് ലൈസൻസുകളാണ് ഓഫറിന്റെ ഭാഗമായി അനുവദിച്ചത്. വിലക്കുറവ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധനകളും ശക്തമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ലൈസൻസ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും വില്പന കേന്ദ്രങ്ങളിലും വിലക്കുറവ് നൽകാൻ കഴിയും. ഓഫറുകൾ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഡ‌ിസ്കൗണ്ട് ലൈസൻസിൽ നൽകിയിരിക്കുന്ന…

Read More

ഗാസ ഡോക്യുമെന്ററിക്ക് വെനീസിൽ പുരസ്കാരം,​ സംവിധായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്രയേൽ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ‘നാസ’ ഡോക്യുമെന്ററ വെനിസ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയതിന് പിന്നാലെ സംവിധായകരുടെ പൗരത്വം റദ്ദാക്കാൻ ഇസ്രയേൽ ഒരുങ്ങുന്നു. സംവിധായകരായ യുവാൽ എബ്രഹാം,​ റേച്ചൽ സോർ എന്നിവരുടെ പൗരത്വം റദ്ദാക്കുമെന്ന് ഇസ്രയേൽ സാംസ്കാരിക മന്ത്രി മിക്കി സോഹർ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നടപടി. ജൂതവിരുദ്ധരുടെ കൈയടി നേടാൻ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് സംവിധായകർ ശ്രമിച്ചതെന്ന് സോഹർ എക്സിൽ കുറിച്ചു. രാജ്യദ്രോഹികളായ ഇരുവരുടെയും ഇസ്രയേലി പൗരത്വം റദ്ദാക്കുമെന്നും മിക്കി സോഹർ വ്യക്തമാക്കി. യു.കെയിലെ ദി ഗാർഡിയൻ…

Read More

യുഎഇയിൽ അന്തരീക്ഷം മാറിമറിയുന്നു;​ പ്രവാസികൾക്കുൾപ്പെടെ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി…

Read More