ഹൂതി ആക്രമണം: സൗദി 6 നഗരങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി; ട്രം‌പ് സഹായം നിരസിച്ചുവെന്ന് റിപ്പോർട്ട്

റിയാദ്: ഹൂതി സംഘർഷത്തിനിടയിൽ സൗദി അറേബ്യ ആറ് നഗരങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. പൗരന്മാർ ശാന്തരായിരിക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകാനും മുന്നറിയിപ്പ് ആവശ്യപ്പെടുന്നു. എന്നാൽ, ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഈ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. അതേസമയം, സൗദി സഹായം തേടി ട്രം‌പിനെ വിളിച്ചുവെങ്കിലും സഹായം നിരസിച്ചുവെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ സൗദി സൈനിക കേന്ദ്രങ്ങളെ ഹൂതികൾ ലക്ഷ്യമിട്ടതിനെത്തുടർന്ന് സൗദിയും യെമൻ ഗ്രൂപ്പും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.തായിഫ്, ജിദ്ദ, അഭ, അൽഉല, ജിസാൻ, യാമ്പു എന്നീ നഗരങ്ങളിലായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. സൗദി അറേബ്യൻ അധികൃതർ ജിദ്ദ ഗവർണറേറ്റിൽ “അപകട സാധ്യത” മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണ്.
തിങ്കളാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ സൗദി അറേബ്യയിൽ കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റു .മിലിഷ്യ ഖമിസ് മുശൈത്, അഭ, തായിഫ് എന്നീ നഗരങ്ങളിലെ നേരെ നിരവധി ബാലസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതിന്റെ ഫലമായി 13 സാധാരണക്കാർക്ക് പരിക്കുകൾ ഏൽക്കുകയും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു എന്ന് ഹൂതികൾക്കെതിരായ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ വക്താവ് എക്സിൽ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *