ലാറക് ദ്വീപിൽ അമേരിക്കയുടെ വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാൻ
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ സൈനികോപകരണങ്ങളും സാധാരണക്കാരും ഉൾപ്പെടെ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയെങ്കിലും അവയെല്ലാം തടഞ്ഞതായി അമേരിക്കൻ അധികൃതർ അറിയിച്ചു. ഞായറാഴ്ചയോടെയാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾക്ക് നേരെ യു.എസ് സൈന്യം കൃത്യതയാർന്ന വ്യോമാക്രമണം നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും…