തൊടുപുഴ: കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിൽ 2026- 27 അദ്ധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ കരാട്ടെ പരിശീലന പരിപാടിക്ക് തുടക്കമായി. പ്രശസ്ത കരാട്ടെ പരിശീലകനായ പി.കെ. അശോകൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.കരാട്ടെ പരിശീലനം കുട്ടികളിൽ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസം, അനുസരണശീലം, സ്വയംപ്രതിരോധ ശേഷി, മാനസിക ശക്തി, ഏകാഗ്രത, പ്രതിരോധശേഷി എന്നിവ വളർത്താൻ ഏറെ സഹായകരമാണെന്ന് ഹെഡ്മിസ്ട്രസ് അമ്പിളി അപ്പുക്കുട്ടൻ പറഞ്ഞു. പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ക്രമമായി കരാട്ടെയുടെ അടിസ്ഥാനപാഠങ്ങളും സ്വയംരക്ഷാ തന്ത്രങ്ങളും പരിശീലനത്തിലൂടെ കൈമാറും. കുട്ടികളിൽ കായികതാത്പര്യം വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള ജീവിതശൈലി രൂപപ്പെടുത്താനും പരിശീലനം സഹായിക്കുമെന്ന് അദ്ധ്യാപകരും പറഞ്ഞു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
കാഞ്ഞിരമറ്റം ഗവ. ഹൈസ്‌കൂളിൽ കരാട്ടെ പരിശീലനം