ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരം ഉദ്ഘാടനം 20ന്

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിനും ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിനും വേണ്ടി മേലാങ്കോട്ട് നിർമ്മിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം 20ന് ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി റോജി എം.ജോൺ നിർവഹിക്കും. സംഘാടകസമിതി രൂപീകരണയോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സബീഷ്, പി.വി.കെ പനയാൽ, ഡോ.പി.പ്രഭാകരൻ, നഗരസഭ കൗൺസിലർമാരായ എം.ചന്ദ്രൻ, ലിസി ജേക്കബ്, രാജൻ അത്തിക്കോത്ത്, കെ.വി.സുജാത, അഡ്വ.പി.അപ്പുക്കുട്ടൻ, പി.വേണുഗോപാലൻ, സുനിൽ പട്ടേന, ടി.രാജൻ,പി.കെ.നിഷാന്ത്,കെ.പ്രസേനൻ, വി.കെ.ഉണ്ണികൃഷ്ണൻ, പപ്പൻ കുട്ടമത്ത്, എ.മാധവൻ, കെ.സ്മിത, ഡോ.പൂമണി പുതിയറക്കൽ, പ്രഭാകരൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാഞ്ഞങ്ങാട് നഗരസഭ വി.വി രമേശൻ (ചെയർ.),ഡോ.പി.പ്രഭാകരൻ (ജന.കൺ.).

Leave a Reply

Your email address will not be published. Required fields are marked *