പ്ലേലിസ്റ്റുകളിൽ ഒന്നാമത്,​ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും റീലുകളിൽ കോരിത്തരിപ്പായി ആമിറിന്റെയും കജോളിന്റെയും ആ ഹിറ്റ് ഗാനം

ബോളിവുഡ് സിനിമകളിൽ മഴയും പ്രണയും ഇഴചേർന്ന ഗാനങ്ങൾ എക്കാലത്തും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാറുണ്ട്. ആളുകളുടെ ജീവിതത്തിലെ മനോഹരമായ ഓർമ്മകളുമായി ഈ പാട്ടുകൾ കണക്‌ട് ചെയ്യപ്പെടും. അത്തരത്തിൽ 20 വർഷം മുൻപ് ഇറങ്ങിയിട്ടും ഇന്നും എല്ലാവരുടെയും ഇഷ്ട ഗാനങ്ങളിലൊന്നാണ് ‘ദേഖോ നാ’. സോഷ്യൽ മീഡിയ റീലുകളിൽ ഈ പാട്ട് ഇന്നും വലിയ ട്രെൻഡിംഗാണ്. സൂപ്പർ താരം ആമിർ ഖാനും നടി കജോളും തകർത്തഭിനയിച്ച ‘ഫനാ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സോനു നിഗവും സുനീധി ചൗഹാനുമാണ് ‘ദേഖോ നാ’…

Read More

സിംഹത്തിനരുകിൽ ഷൂട്ടിംഗിനെത്തിയ യുവാവിനെ സിംഹം കടിച്ചു കീറി

അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള അന്റാലിയ ഗ്രാമത്തിന് സമീപം, സിംഹങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനായി അനധികൃതമായി റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കയറിയ ഇരുപത്തിയൊന്നുകാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സോഹില്‍ മേമന്‍ എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്. അംറേലി മേഖലയില്‍ ഒരു മാസത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്ന നാലാമത്തെ സംഭവമാണിത് എന്നതിനാല്‍ വനംവകുപ്പും പോലീസും അതീവ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ജൂലൈ എട്ടിന് രാത്രി എട്ട് മണിയോടെ ലുവാരിയ റിസര്‍വ്…

Read More

ആദ്യവിവാഹം മലയാളിയുമായി,​ സ്വാതി റെഡ്ഡി

തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയയായ തെലുങ്ക് നടിയാണ് സ്വാതി റെഡ്ഡി,​ നോർത്ത് 24 കാതം,​ ആമേൻ,​ തൃശൂർ പൂരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് താരം. ഇൻസ്റ്റഗ്രാമിൽ സ്വാതി റെഡ്ഡി പങ്കുവച്ച വിവാഹചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വാതിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സ്വാതി റെഡ്ഡി അഭിനയിച്ച് 2023ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു…

Read More

സംവിധാനം ദിലീഷ് പോത്തൻ; ചാക്കോച്ചനും അർജുൻ സർജയും ഒരുമിക്കുന്നു

കുഞ്ചാക്കോ ബോബൻ, അർജുൻ സർജ എന്നിവർ നായകന്മാരാകുന്ന ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ ആണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ നായകനായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചാവേറിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് അരുൺ നാരായണൻ. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം. മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന…

Read More

ദീർഘ നാളത്തെ പ്രണയം പൂവണിഞ്ഞു; സീരിയൽ താരം സൗമ്യ വിവാഹിതയായി

ടെലിവിഷൻ പരമ്പരയിലെ ടോം ബോയ്‌ ലുക്കിലൂടെ ശ്രദ്ധേയായ നടി സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ ഗൗതം ആണ് വരൻ. ദീർഘനാളത്തെ പ്രണയത്തിന് പിന്നാലെ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.   കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ പഠനകാലങ്ങളിൽതന്നെ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പോൾവാട്ട് ഇനത്തിൽ ദേശീയതലത്തിലുൾപ്പടെ നേട്ടങ്ങൾ കരസ്ഥമാക്കിയ താരമാണ് സൗമ്യ. ടെലിവിഷൻ പരമ്പരകളിൽ തന്റേടിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സൗമ്യ വെബ്‌സീരിസുകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ…

Read More

അപകടത്തിൽ ട്രക്ക് മറിഞ്ഞു; റോഡിൽ ചിതറിയ മാമ്പഴം കൈക്കലാക്കാൻ വഴിയാത്രക്കാരുടെ തിക്കും തിരക്കും

അപകടത്തിൽപ്പെടുന്നവരെ സഹായിക്കാതെ ചുറ്റുംകൂടി നിൽക്കുന്നവർ ദൃശ്യങ്ങൾ പകർത്തുന്ന സംഭവങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. എന്നാൽ, അപകടത്തിൽപ്പെട്ടയാളെ കൂടുതൽ അപകടത്തിലാക്കുന്ന ഒരു കൂട്ടം ആളുകളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുന്നത്. അപകടത്തിൽപ്പെട്ട് മറിഞ്ഞ ട്രക്കിൽനിന്നും റോഡിലേക്ക് ചിതറിയ മാങ്ങകൾ വാരിക്കൂട്ടാൻ ആളുകൾ തിക്കും തിരക്കും കൂട്ടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കപ്പെടുന്നത്. സഹാനുഭൂതി, മനുഷ്യത്വം തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംഭവം. ബാഗുകളിലും ചാക്കുകളും മാത്രമല്ല സാരിത്തുമ്പിലും ചുരിദാറിന്റെ ദുപ്പട്ടയിലും ഉൾപ്പടെ മാമ്പഴങ്ങൾ വാരിക്കൂട്ടുന്ന നാട്ടുകാരെയും വഴിയാത്രക്കാരെയും…

Read More

മമ്മൂട്ടിയും മോഹൻലാലും നിലപാട് പരസ്യമാക്കണം

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. ‘കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ്…

Read More

മെക്സിക്കോയിൽ ‘വയാഗ്ര’ പണി വൃത്തിയായി ചെയ്തു; ഇംഗ്ലണ്ട് താരങ്ങൾ മരുന്ന് കഴിച്ച് കളത്തിലിറങ്ങിയതിന് പിന്നിൽ?​

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ മെക്സിക്കോയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പുകൾ ആസാധാരണമായ വഴിത്തിരിവിലേക്ക് നീങ്ങിയിരുന്നു. മെകിസിക്കോയിലെ ആസ്ടക്ക സ്‌റ്റേഡയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് കളിക്കാർക്ക് വയാഗ്ര ഉപയോഗിക്കാനുള്ള അനുമതി നൽകിയെന്ന റിപ്പോർട്ടാണ് ഇതിന് കാരണമായത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മെക്സിക്കോ സിറ്റിയിൽ നോക്കൗട്ട് മത്സരം നടന്നപ്പോൾ, എന്തുകൊണ്ടായിരിക്കാം ഇംഗ്ലണ്ട് താരങ്ങൾക്ക് വയാഗ്ര ഉപയോഗിക്കാൻ അനുമതി നൽകിയത്? മെക്സിക്കോയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ടീം മാനേജർ തോമസ്…

Read More

ബോള്‍ഡായി നയന്‍താര, നിഗൂഢതയുമായി കിയാര; തോക്കേന്തി രുക്മിണി; ‘ടോക്‌സിക്’ ലേഡീസ് ആന്‍ഡ് ലേഡീസ് ടീസര്‍

‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതല്‍ ശക്തവും തീവ്രവുമായി അവതരിപ്പിക്കുന്ന പുതിയ വീഡിയോയായ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ഇതിലൂടെ ടോക്സിക്കിന്റെ ഡാര്‍ക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ വീഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ നേര്‍ക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു….

Read More

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം….

Read More