ഹൊറർ മുത്തശ്ശി,​ പേടിപ്പിച്ച് വിറപ്പിച്ച് കെ.പി.എ.സി ലീല

രണ്ട് പേടിപ്പടങ്ങൾ . രണ്ടിലും പേടിപ്പിച്ച് വിറപ്പിച്ച് കെ.പി.എ.സി ലീല. ‘ഗ്രാനി”യും ‘മുത്തശ്ശി”യും ഒരേപോലെ ഭയം ഇരച്ചുകയറ്റുമ്പോൾ കെ.പി.എ.സി ലീല നിറഞ്ഞുചിരിക്കുന്നു. നാടകത്തിൽ നിന്ന് തുടങ്ങി സിനിമയുടെ ‘പൂക്കാലം” കടന്ന് ഒ.ടി.ടി പ്ളാറ്റ്ഫോമിൽ എത്തി നിൽക്കുന്നു.   സീ ഫൈവിന്റെ മലയാളം ഒറിജിനൽ വെബ് സീരിസ് ‘മുത്തശ്ശി’യും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ അനന്തരാമൻ അജയ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹ്രസ്വചിത്രം ‘ഗ്രാനി’യും ഏറ്രെടുത്ത ജെൻ സീകൾ രണ്ടും അവതരിപ്പിച്ചത് ഒരേ മുത്തശ്ശി ആയിരുന്നുവെന്ന് അറിഞ്ഞ് അതിശയപ്പെടുന്നു ….

Read More

പ്ലേലിസ്റ്റുകളിൽ ഒന്നാമത്,​ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും റീലുകളിൽ കോരിത്തരിപ്പായി ആമിറിന്റെയും കജോളിന്റെയും ആ ഹിറ്റ് ഗാനം

ബോളിവുഡ് സിനിമകളിൽ മഴയും പ്രണയും ഇഴചേർന്ന ഗാനങ്ങൾ എക്കാലത്തും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാറുണ്ട്. ആളുകളുടെ ജീവിതത്തിലെ മനോഹരമായ ഓർമ്മകളുമായി ഈ പാട്ടുകൾ കണക്‌ട് ചെയ്യപ്പെടും. അത്തരത്തിൽ 20 വർഷം മുൻപ് ഇറങ്ങിയിട്ടും ഇന്നും എല്ലാവരുടെയും ഇഷ്ട ഗാനങ്ങളിലൊന്നാണ് ‘ദേഖോ നാ’. സോഷ്യൽ മീഡിയ റീലുകളിൽ ഈ പാട്ട് ഇന്നും വലിയ ട്രെൻഡിംഗാണ്. സൂപ്പർ താരം ആമിർ ഖാനും നടി കജോളും തകർത്തഭിനയിച്ച ‘ഫനാ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സോനു നിഗവും സുനീധി ചൗഹാനുമാണ് ‘ദേഖോ നാ’…

Read More

ആദ്യവിവാഹം മലയാളിയുമായി,​ സ്വാതി റെഡ്ഡി

തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ സുബ്രഹ്മണ്യപുരത്തിലൂടെ ശ്രദ്ധേയയായ തെലുങ്ക് നടിയാണ് സ്വാതി റെഡ്ഡി,​ നോർത്ത് 24 കാതം,​ ആമേൻ,​ തൃശൂർ പൂരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ് താരം. ഇൻസ്റ്റഗ്രാമിൽ സ്വാതി റെഡ്ഡി പങ്കുവച്ച വിവാഹചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വാതിയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സ്വാതി റെഡ്ഡി അഭിനയിച്ച് 2023ൽ പുറത്തിറങ്ങിയ മന്ത് ഓഫ് മധു എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. ബുധനാഴ്ച നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു…

Read More

സംവിധാനം ദിലീഷ് പോത്തൻ; ചാക്കോച്ചനും അർജുൻ സർജയും ഒരുമിക്കുന്നു

കുഞ്ചാക്കോ ബോബൻ, അർജുൻ സർജ എന്നിവർ നായകന്മാരാകുന്ന ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നു. ഇതാദ്യമായാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ ആണ് നിർമ്മാണം. കുഞ്ചാക്കോ ബോബൻ നായകനായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചാവേറിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് അരുൺ നാരായണൻ. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും എന്നാണ് വിവരം. മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന…

Read More

ദീർഘ നാളത്തെ പ്രണയം പൂവണിഞ്ഞു; സീരിയൽ താരം സൗമ്യ വിവാഹിതയായി

ടെലിവിഷൻ പരമ്പരയിലെ ടോം ബോയ്‌ ലുക്കിലൂടെ ശ്രദ്ധേയായ നടി സൗമ്യ വിവാഹിതയായി. ഫിറ്റ്‌നസ് ട്രെയിനറായ ഗൗതം ആണ് വരൻ. ദീർഘനാളത്തെ പ്രണയത്തിന് പിന്നാലെ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.   കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ പഠനകാലങ്ങളിൽതന്നെ കായികമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പോൾവാട്ട് ഇനത്തിൽ ദേശീയതലത്തിലുൾപ്പടെ നേട്ടങ്ങൾ കരസ്ഥമാക്കിയ താരമാണ് സൗമ്യ. ടെലിവിഷൻ പരമ്പരകളിൽ തന്റേടിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സൗമ്യ വെബ്‌സീരിസുകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ…

Read More

മമ്മൂട്ടിയും മോഹൻലാലും നിലപാട് പരസ്യമാക്കണം

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യിലെ പരസ്യപ്പോരിൽ മുതിർന്ന താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് നടി അൻസിബ. താൻ ഒറ്റയ്‌ക്കാണ് നീതിക്കായി പോരാടുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ആളുകൾക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അൻസിബ പറഞ്ഞു. കോഴിക്കോട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ. ‘കോടതിയിൽ പോയാൽ മാത്രമേ നീതി ലഭിക്കൂ എന്ന സ്ഥിതിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അവർക്കൊപ്പം നിൽക്കുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഞാൻ പരാതിപ്പെട്ട ആളുകൾക്ക് എത്രമാത്രം സ്വാധീനമുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. വളരെയധികം പവറുള്ള ഒരാളാണ്…

Read More