350 രൂപയുടെ റംബൂട്ടാന് വില 150ലും താഴെ, വില കുത്തനെ ഇടിഞ്ഞതിന്റെ പിന്നിൽ
കോട്ടയം : വിളവെടുപ്പ് സീസണിൽ വില കുത്തനെ ഇടിഞ്ഞതിന്റെ ആഘാതത്തിലാണ് ജില്ലയിലെ റംബൂട്ടാൻ കർഷകർ. ഒരുകാലത്ത് കിലോയ്ക്ക് 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന് ഇപ്പോൾ 150 ൽ താഴെയാണ് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത അവസ്ഥ. ഉയർന്ന വില പ്രതീക്ഷിച്ച് റബർ വെട്ടിമാറ്റി റംബൂട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞവർക്കാണ് അമളി പറ്റിയത്. കിലോയ്ക്ക് കുറഞ്ഞത് 180 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടം ഒഴിവാക്കാനാകൂവെന്ന് കർഷകർ പറയുന്നു. റോഡരികിലെ വില്പനശാലകളിൽ പോലും പരമാവധി 160 രൂപ മാത്രമാണ് ലഭിക്കുന്നത്. കങ്ങഴ,…